0%

Chapter Title : കണക്കുപുസ്തകം 1 [Wanderlust]

Author : wanderlust Read All Parts 3.6K

ഒപ്പിട്ട് കൊടുത്തിട്ട് ദേ ആ കാണുന്ന ഓഫീസിൽ പോയിരിക്ക് പെണ്ണേ… ഇനി മേലാൽ കരയരുത് കേട്ടോ…

: സാറെ എന്നാലും… ഇതെങ്ങനെ

: എനിക്ക് ചില നിബന്ധനകൾ ഉണ്ടായിരുന്നു.. ഞാൻ നോക്കിയപ്പോ അതിലൊക്കെ സ്വപ്നയ്ക്ക് നൂറിൽ നൂറാണ് മാർക്ക്… ഇനി മോള് വേഗം കണ്ണൊക്കെ തുടച്ച് ഉഷാറായേ….

സ്വപ്ന തന്റെ പുതിയ ക്യാബിനിൽ കയറിയിരുന്ന് ഹരിയുടെ നിർദേശങ്ങൾക്കായി കാത്തിരുന്നു. അൽപനേരത്തെ ഇടവേളയ്ക്ക് ശേഷം ഓഫിസ് ബോയ് ഒരു കേക്കുമായി വന്ന് ക്യാന്റീനിൽവച്ച് ഹരിയെ വിവരമറിയിച്ചു. രാമേട്ടൻ ഉടനെ എല്ലാ സ്റ്റാഫിനെയും വിളിച്ച് സ്വപ്നയുടെ പുതിയ നേട്ടത്തിന്റെ സന്തോഷം എല്ലാവരോടുമായി പങ്കുവച്ചു. തന്റെ ജീവിതത്തിൽ സന്തോഷ നിമിഷങ്ങൾ ഇല്ലാതായിട്ട് വർഷങ്ങളായ സ്വപ്നയ്ക്ക് ഇതൊന്നും അപ്പോഴും വിശ്വസിക്കാനായില്ല. അവളുടെ മിഴികൾ ആനന്ദാശ്രുക്കൾ പൊഴിക്കുമെന്ന് കണ്ടതോടെ ഹരി അവളുടെ തലയിലൊരു കൊട്ടുകൊടുത്തിട്ട് കേക്ക് മുറിക്കെടി എന്നും പറഞ്ഞ് അവളുടെ അരികിലായി നിന്നു. ആദ്യത്തെ കേക്കിൻ കഷ്ണം ഹരിക്ക് വച്ചുനീട്ടിയ സ്വപ്നയുടെ കയ്യിൽ നിന്നും അത് വാങ്ങി ഹരി അവളുടെ ചുണ്ടോട് ചേർത്തുവച്ചു.

………….

ഓഫീസ് ടൈം കഴിഞ്ഞ് എല്ലാവരും ഇറങ്ങിയ അതേ സമയത്തുതന്നെ ഹരിയും ഇറങ്ങി. കൂടെ രാമേട്ടനും ഉണ്ട്. ഓഫീസിൽ നിന്നും റോഡിലേക്ക് ഇറങ്ങി അല്പദൂരം പിന്നിടുമ്പോൾ പ്രായമായ ദമ്പതിമാർ നടത്തുന്ന ഒരു ചായക്കടയുണ്ട്. ഓഫീസിൽ വന്നാൽ അവിടുന്ന് ഒരു ചായയും വടയും നിർബന്ധമാണ് ഹരിക്ക്. ആഡംബര കാറിൽ വന്നിറങ്ങി മരപ്പലകയിലിരുന്ന് ചായ കുടിക്കുന്ന ഹരിയുടെ എളിമയും വിനയവും സഹായ ഹസ്തവും ഒരുപാട് അനുഭവിച്ചവരാണ് ആ കടക്കാർ. ഹരിയെ കണ്ടയുടനെ അയാൾ ചിരിച്ചുകൊണ്ട് വരവേറ്റു. ഒരുപാട് നാളായി ഇരുവരും കണ്ടിട്ട്,

💬 Comments

View all comments