Chapter Title : കണക്കുപുസ്തകം 1 [Wanderlust]
അതുകൊണ്ട് പറയാനും ഒത്തിരിയുണ്ട്. ചൂട് ചായയും വടയും കഴിക്കുന്ന ഹരിക്ക് മുന്നിലൂടെ മീനയുടെ സ്കൂട്ടറിന്റെ പുറകിലിരുന്ന് പോകുന്ന സ്വപനയെ കണ്ടതും ഹരി നന്നായൊന്ന് പുഞ്ചിരിച്ചു. സ്കൂട്ടറിന് പുറകിലിരിക്കുന്ന അവളുടെ ചെമ്പൻ മുടിയിഴകൾ കാറ്റിൽ അലക്ഷ്യമായി പറക്കുന്നത് ഹരിയുടെ മനസിനെ തലോടി..
: പാവം കുട്ടി… അല്ലെ രാമേട്ടാ
: ഹരി ആരുടെ കാര്യമാ ഈ പറയുന്നേ…
: ഹേയ് ഒന്നുമില്ല… ഞാൻ വേറെ എന്തോ ആലോചിച്ച് പറഞ്ഞതാ
: ശരി വാ… നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് അവൾ എന്നെ വിളിച്ചിരുന്നു. സമയത്ത് ചെന്നില്ലെങ്കിൽ അവളുടെ വായിലിരിക്കുന്നത് ഞാൻ കേൾക്കേണ്ടി വരും..
: അപ്പൊ വിട്ടാലോ…
കാറുമായി വീടിന്റെ മുറ്റത്തേക്ക് എത്തിയതും വൈഗാലക്ഷ്മി അകത്തുനിന്നും പുറത്തേക്ക് ഓടിയെത്തി. കാറിൽ നിന്നും പുറത്തേക്കിറങ്ങിയ ഹരിയെ ഓടിച്ചെന്ന് കെട്ടിപിടിച്ച അവളെ ഹരി എടുത്ത് പൊക്കി രണ്ടുവട്ടം കറങ്ങിയ ശേഷം അവളുടെ നെറ്റിയിൽ ഒരുമ്മകൊടുത്ത് അവളെ അടിമുടിയൊന്ന് നോക്കി.
: എന്ത് കോലമാടി പെണ്ണെ ഇത്… നിനക്കവിടെ കഴിക്കാനൊന്നും കിട്ടാറില്ലേ.. ആകെ വാടിയപോലുണ്ടല്ലോ
: ഇത് ഏട്ടൻ എന്നെ എപ്പോ കണ്ടാലും പറയുന്നതാ.. ഇനി ഞാൻ ബോളുപോലെ ആവണോ…അല്ലേലും നമ്മള് കണ്ടിട്ട് ഇപ്പൊ ഒരുമാസം തികഞ്ഞില്ലല്ലോ…
: ഇതാ മോളെ ഭംഗി… ഇവൻ പറയുന്നതൊന്നും കേൾക്കണ്ട.
: ഏട്ടന് വയസായില്ലേ അങ്കിളേ… അതിന്റെ അസൂയയാണ്..
: അത് നിനക്ക് പറഞ്ഞാൽ മനസിലാവില്ല… പെങ്ങളുടെ മുഖമൊന്ന് വാടിയാൽ മതി ആങ്ങളമാരുടെ ചങ്ക് പിടയും.. എനിക്ക് നീയല്ലാതെ വേറെ ആരാടി ഉള്ളത്…
: ഇന്നൊരു പെണ്ണിന് കേക്ക് മുറിച്ച് വായിൽ വച്ചുകൊടുക്കുന്നത് കണ്ടല്ലോ… അവളില്ലേ ഏട്ടന്
💬 Comments
View all comments