Chapter Title : കണക്കുപുസ്തകം 2 [Wanderlust]
വിഴുങ്ങിയതുപോലെ നിൽപ്പുണ്ട്..ഞാൻ കാര്യങ്ങൾ പറയട്ടെ..
ഹരി സ്വാപ്നയെ പ്രപ്പോസ് ചെയ്തതും അവളെ കെട്ടിയാൽ കൊള്ളാമെന്നും പറഞ്ഞതുകേട്ട് രാമേട്ടന് അത്ഭുതം തോന്നി.
: ഇത് വേണോ ഹരി… നിന്റെ നിലയും വിലയും വച്ച് നോക്കുമ്പോൾ.. അവളുടെ ഇപ്പോഴത്തെ സ്ഥിതിയൊക്കെ ഞാൻ പറഞ്ഞതല്ലേ..
: എന്റെ രാമേട്ടാ… അച്ഛനും അമ്മയും ഞങ്ങളെ അമ്മാവന്റെ കയ്യിൽ കൊടുത്തിട്ട് പോയപ്പോ ആകെ സമ്പാദ്യമെന്ന് പറയാൻ ഉണ്ടായിരുന്നത് നാട്ടുകാർ തീയിട്ട് നശിപ്പിച്ച ഒരു കടയും അതിരിക്കുന്ന മുപ്പത് സെൻറ് സ്ഥലവുമാണ്. എനിക്കും വൈഗയ്ക്കും പ്രായപൂർത്തിയായി തിരിച്ചറിവ് വന്ന കാലത്ത് ഞാൻ അമ്മാവനോട് പറഞ്ഞിട്ടുണ്ട് അത് വിൽക്കാം.. എന്നിട്ട് കിട്ടുന്ന പണംകൊണ്ട് എന്തെങ്കിലും പുതിയ ബിസിനസ് തുടങ്ങാമെന്ന്. അച്ഛനുണ്ടാക്കിയത് വിറ്റിട്ട് തിന്നാനല്ല നിന്നെ ഞാൻ പഠിപ്പിച്ചതും ജോലിക്കാരനാക്കിയതെന്നുമാണ് അന്ന് എന്നോട് അമ്മാവൻ പറഞ്ഞത്. ബോംബെയിലും ദുബായിലുമായി രാവും പകലും പണിയെടുത്തിട്ടാണ് ഹരി ഈ കാണുന്നതെല്ലാം ഉണ്ടാക്കിയത്. രാമേട്ടനറിയോ, അന്നെന്റെ കുഞ്ഞുപെങ്ങൾ കോളേജ് വിട്ടുവന്നാൽ പാർട്ട് ടൈം ജോലിക്ക് പോകുമായിരുന്നു ഏട്ടനെ സഹായിക്കാൻ..അങ്ങനെ കെട്ടിപൊക്കിയതാ ഇന്നീക്കാണുന്ന ലാലാ ഗ്രൂപ്പ്. അതുകൊണ്ട് സ്വാപ്നയുടെ ഇപ്പോഴത്തെ അവസ്ഥ ആരെക്കാളും നന്നായി എനിക്ക് മനസിലാവും. സഹതാപം കൊണ്ട് തോന്നിയ ഇഷ്ടമല്ല എനിക്ക് അവളോട്.. പണം കൊടുത്താലും കിട്ടാത്ത ചിലതില്ലേ രാമേട്ടാ… എന്റെ കണ്ണിൽ അവൾ ഏറ്റവും സുന്ദരിയാണ്, കറകളഞ്ഞ മനസാണ്, തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരുടെ മുന്നിലും തലകുനിക്കാത്ത മനോവീര്യമുള്ളവളാണ്.. ഇതിൽപ്പരം വേറെ എന്താ വേണ്ടത്, എന്റെ അച്ഛനും അമ്മയ്ക്കും തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണവിശ്വാസമുണ്ടായിട്ടും അവർക്കില്ലാതെപോയ മനക്കരുത്ത് ഞാൻ അവളിൽ കണ്ടു. അവസ്ഥകൾ പലതുമുണ്ടാവും, അതിൽ നിന്നും ഒളിച്ചോടാതെ സധൈര്യം മുന്നോട്ട് പോകാനല്ലേ
💬 Comments
View all comments