Chapter Title : കണക്കുപുസ്തകം 1 [Wanderlust]
കണക്കുപുസ്തകം 1
Kanakkupushtakam Part 1 | Author : Wanderlust
പ്രിയ വായനക്കാർക്ക് ഒരിക്കൽക്കൂടി നമസ്കാരം,
പുതിയ കഥയുമായി നിങ്ങൾക്ക് മുന്നിലേക്ക് വരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. പൊന്നരഞ്ഞാണമിട്ട അമ്മായിക്കും, അരളിപ്പൂന്തേനിലെ ലെച്ചുവിനും തുഷാരയ്ക്കും ശേഷം പുതിയ ഒരുപിടി കഥാപാത്രങ്ങളുമായി നിങ്ങൾക്ക് മുന്നിലേക്ക് വരികയാണ് ഞാൻ വീണ്ടും. ആദ്യത്തെ പാർട്ട് വായിക്കുമ്പോൾ തന്നെ കഥയുടെ ഏകദേശ ചട്ടക്കൂട് മനസിലാവുമെന്ന് കരുതുന്നു. ആക്ഷനും, ത്രില്ലറും, പ്രണയവും, പ്രതികാരവും, കാമവും നിറഞ്ഞ നല്ലൊരു വിരുന്ന് നിങ്ങൾക്ക് സമ്മാനിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ ഈ കഥ ഇവിടെ തുടങ്ങുന്നു. Wanderlust എന്ന തൂലികാനാമത്തോട് നിങ്ങൾ കാണിച്ച അകമഴിഞ്ഞ സ്നേഹത്തിനും സഹകരണത്തിനും നന്ദി.
ചുവപ്പ് സിഗ്നലിൽ കിടക്കുന്ന പോലീസ് വാഹനത്തിന്റെ ബീക്കൺ ലൈറ്റിൽ നിന്നും ചുവപ്പും നീലയും വെട്ടം മിന്നിമറഞ്ഞുകൊണ്ടിരുന്നു. സിഗ്നൽ മാറി പച്ച കത്തിയതോടെ വാഹനം മുന്നോട്ട് കുതിച്ചു. അല്പദൂരം കിതച്ചോടിയ ശേഷം റോഡരികിലെ പടർന്നു പന്തലിച്ചു നിൽക്കുന്ന മരത്തണലിൽ വാഹനം നിന്നു. വാഹനങ്ങളുടെ ഇരമ്പം കാതുകളെ അലോസരപ്പെടുത്തും. വഴിയോര കച്ചവടം പൊടിപൊടിക്കുന്ന സമയമാണ്. ഈ നേരത്ത് എന്താണാവോ ഏമാന്മാരുടെ സന്ദർശനമെന്ന് ആശങ്കയോടെ നോക്കുന്ന പാനിപ്പൂരി വാല. ജോലി ഭാരം തൽക്കാലത്തേക്ക് ഇറക്കിവച്ച് വീട്ടിലേക്കുള്ള വണ്ടിപിടിക്കാൻ വെപ്രാളപ്പെട്ട് ഓടുന്ന ഒരു കൂട്ടം പച്ച മനുഷ്യർ. അവരുടെ മുന്നിലേക്ക് ഉയർത്തിപ്പിടിച്ച പാലക്ക് ചീരയുമായി നടവഴിയിൽ ഇരിക്കുന്ന മറാത്തി അമ്മമാർ. പഴയകാല ബോംബെയുടെ പ്രതാപം ഒട്ടും ചോരാതെ പ്രൗഢിയോടെ തലങ്ങും വിലങ്ങും പായുന്ന പ്രീമിയർ പദ്മിനി കാറുകൾ. പോലീസ് വാഹനത്തിൽ നിന്നും ഇറങ്ങിയ നാലുപേർ അടുത്തുള്ള ചായക്കട ലക്ഷ്യമാക്കി നടക്കുമ്പോൾ ചായക്കാരന്റെ ഉള്ളൊന്ന് പിടഞ്ഞുകാണും.
💬 Comments
View all comments