0%

Chapter Title : കണക്കുപുസ്തകം 2 [Wanderlust]

Author : wanderlust Read All Parts 3.1K

ചുവടുവച്ചപ്പോഴും ഹരി അറിയാത്ത ഒരു സത്യമുണ്ടായിരുന്നു. ഹരി വളർന്ന് നല്ലൊരു നിലയിൽ എത്തുന്നതുവരെ അമ്മാവൻ അവനിൽനിന്നും മറച്ചുവെച്ച സത്യം. ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിക്കുന്നതിന് മുൻപ് ഹരിക്ക് കൊടുക്കാനായി ലക്ഷ്മണൻ എഴുതി പോസ്റ്റ് ചെയ്ത കത്ത്. ആ കത്ത് വായിച്ചു കഴിഞ്ഞതും ഹരി തന്റെ അച്ഛനെയോർത്ത് വിലപിച്ചു.  സത്യമറിയാതെ ഇത്രയും നാൾ അച്ഛനെ വെറുത്തിരുന്ന ഹരിയുടെ പിന്നീടുള്ള ലക്ഷ്യം കെട്ടുകഥയുടെ ചുരുളഴിക്കലായി മാറി. വൈഗയെ പഠിപ്പിച്ച് ഉന്നതപദവിയിൽ എത്തിക്കുന്നതുവരെ ഹരിക്ക് വിശ്രമമില്ലായിരുന്നു. തന്റെ  യൂണിഫോമിൽ ആദ്യത്തെ സല്യൂട്ട് സ്വന്തം ഏട്ടന് നൽകികൊണ്ട് ജോലിയിൽ പ്രവേശിച്ച വൈഗയുടെ സഹായത്തോടെ ബ്ലെസ്സിയെയും അമ്മയെയും തിരയുകയായിരുന്നു ഹരി ഇത്രയും നാൾ. അവസാനം യാദൃച്ഛികമായി ബാറിൽവച്ച് മേരിയെ കണ്ടുമുട്ടിയ ഹരി വൈഗവഴി മാലപ്പടക്കത്തിന് തിരികൊളുത്തി. ലക്ഷ്മണന്റെ മകളാണ് ബാറിലെ റെയ്ഡിന് പിന്നിലെന്ന് അവറാച്ചനെ അറിയിച്ചുകൊണ്ട് തന്നെ കളി തുടങ്ങണമെന്ന് ഹരിയുടെ നിർബന്ധമായിരുന്നു. പെണ്ണിനെ ഇറക്കി കളിച്ചവർക്ക് പെണ്ണിനെ വച്ചുതന്നെ ചെക്ക് പറയുന്ന രീതി അവറാച്ചന് മനസ്സിലാവാൻ കിടക്കുന്നതേ ഉള്ളു.

: ഏട്ടാ… എന്റെ ഇങ്ങോട്ടുള്ള ട്രാസ്‌ഫെറിന് കേരളത്തിൽ നിന്നുള്ള ഏതോ ടീം കളിച്ചിട്ടുണ്ടെന്നാണ് കിട്ടിയ അറിവ്… അത് മിക്കവാറും അവറാച്ചനും മോനും ആയിരിക്കും

: പേടിയുണ്ടോ മോൾക്ക്…

: എന്റെ ഏട്ടനുള്ളപ്പോഴോ….

: അവറാച്ചനും അന്നമ്മയ്ക്കും ഇതുവരെ മനസിലായിട്ടില്ല ലാലാ ഗ്രൂപ്പിന്റെ സാരഥികൾ ആരാണെന്ന്. നമ്മുടെ വളർച്ച കണ്ട് അസൂയ മൂത്തിട്ട് നമ്മുടെ ടീമിൽ നിന്നുള്ള കുറച്ചുപേരെ വലിയ ഓഫർ കൊടുത്ത് റാഞ്ചാനുള്ള നീക്കമൊക്കെ നടക്കുണ്ട് അണിയറയിൽ.

: ചതിയിലൂടെ തകർക്കാൻ നോക്കും… അതാണല്ലോ ശീലം. ഏട്ടൻ സൂക്ഷിക്കണം.

: ഉം… ഇനി

💬 Comments

View all comments