0%

Chapter Title : കണക്കുപുസ്തകം 2 [Wanderlust]

Author : wanderlust Read All Parts 3.1K

തികഞ്ഞൊരു സെക്രട്ടറി ആയി മാറി. ജോലിയിലുള്ള മികവ് ഹരിക്ക് സ്വപ്നയോടുള്ള അടുപ്പം കൂട്ടി. അതിന്റെ ഫലമായി സ്വപ്നയ്ക്ക് അർഹതപ്പെട്ട ശരിയായ ശമ്പളം തന്നെ ഹരി നൽകുകയുണ്ടായി. ആ മാസത്തിൽ തന്നെ ജോലിക്കാർക്കുള്ള ബോണസും കൂടി ആയപ്പോൾ സ്വപ്നയ്ക്ക് തൽക്കാല ആശ്വാസമായെന്ന് പറയാം. കടക്കാരുടെ മുന്നിൽ അവധി പറഞ്ഞു മടുത്ത അവൾക്ക് ഇപ്പോൾ പ്രതീക്ഷയും ആത്മവിശ്വാസവും കൂടി.

………./…………../………../………

ലാലാ ഗ്രൂപ്പിന്റെ വളർച്ചയിൽ ഏറ്റവുമധികം പ്രഹരമേറ്റ ഡെന്നിസ് ഗ്രൂപ്പ് പുതിയ അടവുനയങ്ങൾ ഓരോന്നായി പരീക്ഷിക്കുന്നുണ്ടെങ്കിലും കോസ്മെറ്റിക്സ് ആൻഡ് ബ്യൂട്ടി ഇൻഡസ്ട്രിയിൽ ലാലയോട് പിടിച്ചുനിൽക്കാനാവാതെ നഷ്ടങ്ങൾ നേരിട്ടുകൊണ്ടിരുന്നു. ഡെന്നിസിന്റെ മാർക്കറ്റിംഗ് ടീം പരാചയപ്പെട്ടെടുത്ത് അവറാച്ചൻ അന്നമ്മയെ ഇറക്കി ഹരിയുടെ കമ്പനിയുമായി ഒരു ബിസിനസ് ഡീൽ ഉറപ്പിക്കാനുള്ള നീക്കം നടത്തുകയുണ്ടായി. അതിന്റെ ഭാഗമായി അന്നമ്മ നേരിട്ട് ഹരിയുടെ ഓഫീസിൽ രണ്ടുതവണ വന്നെങ്കിലും ഹരി വഴങ്ങിയില്ല. എന്നാൽ അന്നമ്മയെ നിരുത്സാഹപ്പെടുത്തിയും ഇല്ല. ഹരി വഴങ്ങുമെന്ന പ്രതീക്ഷയിൽ അന്നമ്മ മടങ്ങിയെങ്കിലും ഹരിയെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. എന്നും ഹരിക്ക് മെസ്സേജ് അയക്കുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന അന്നമ്മ വിട്ടുപോയ ഒരു കാര്യമുണ്ട്. ഹരിയുടെ പാസ്ററ്. അതറിയിക്കാതിരിക്കാൻ ഹരി പരമാവധി ശ്രമിക്കുന്നുമുണ്ട്.

ഹരിയെക്കണ്ട് സന്ധ്യയോടെ വീട്ടിലെത്തിയ അന്നമ്മ അവറാച്ചനോട് കാര്യങ്ങളൊക്കെ വിവരിച്ചു.

: എടിയേ.. നിനക്കറിയോ, നമ്മുടെ ഈ കാണുന്ന സമ്പാദ്യത്തിന്റെയൊക്കെ ആണിക്കല്ലാണ് ആ ബിസിനസ്. ബാറും ട്രാൻസ്പോർട്ടുമൊക്കെ നടത്തിയിട്ട് എന്ത് കിട്ടാനാ..ഇത് തകരാൻ പാടില്ല. അതിന് എന്താ വേണ്ടതെന്ന് വച്ചാൽ ചെയ്യണം. മത്സരം ഒഴിവാക്കി രണ്ടാളും ഒരേ വിലയിൽ സാധനം മാർക്കറ്റിൽ എത്തിക്കാമെങ്കിൽ അങ്ങനെ. പക്ഷെ അതിന് അവൻ വഴങ്ങണം… അവിടെയാണ് നിന്റെ മിടുക്ക്. അല്ല

💬 Comments

View all comments