0%

Chapter Title : കണക്കുപുസ്തകം 3 [Wanderlust]

Author : wanderlust Read All Parts 2.4K

നാട്ടിലെത്തിക്കണം.. അവളുടെ വായിൽനിന്ന് വേണം എനിക്ക് കേൾക്കാൻ ആരാണ് അവളുടെ പ്രായംതികയാത്ത പൂവറുത്തതെന്ന്..

: ഓഹോ.. അമ്മയും മോളും ഇപ്പൊ ദുബായിൽ ആണോ…

: അമ്മ ഇവിടുണ്ട്…. നമ്മുടെ അവറാച്ചന്റെ വീട്ടിൽ. മേരിയും മോളും അയാളുടെ കെട്ടിയോള് അന്നാമ്മയുടെ ബന്ധുവാണെന്നല്ലേ എന്റെ അച്ഛനെ പറഞ്ഞുപറ്റിച്ചത്.. അതൊക്കെ കള്ളമാണെന്ന് മേരിയെ നന്നായൊന്ന് പെരുമാറിയപ്പോൾ കിട്ടി.. എന്നാലും അവള് ഒന്നും വിട്ടു പറയുന്നില്ല.. പക്ഷെ അവള് പറയും… അതിനുള്ള വടയും ചായും ഞാൻ കാച്ചുന്നുണ്ട്..

ബോംബെയിൽവച്ച് മേരിയെ കണ്ടതും, അതിന്റെ പുറകെ വൈഗയെകൊണ്ട് ബാർ റെയ്ഡ്ചെയ്തതും, ജാമ്യത്തിലിറങ്ങിയ മേരിയെ പൊക്കിയതും അവൾ ഛർദിച്ചതുമായ എല്ലാ വിവരങ്ങളും ഹരി സ്വപ്നയോട് തുറന്നുപറഞ്ഞു.

: അപ്പൊ നമ്മുടെ ഓഫീസിൽ വരുന്ന അന്ന….

: ഉം… ആ അന്നതന്നെ അവറാച്ചന്റെ അന്നാമ്മ.. പക്ഷെ അവൾക്കും കെട്ടിയോനും അറിയില്ല ലക്ഷ്മണന്റെ ലായും ലതയുടെ ലായും ചേർന്നതാണ് ലാലാ ഗ്രൂപ്പെന്ന്..

: അതൊക്കെ കണ്ടുപിടിക്കാൻ എളുപ്പമല്ലേ… കമ്പനി രെജിസ്ട്രേഷൻ നോക്കിയാൽ അറിയില്ലേ

: അവർ ആ വഴിക്കൊക്കെ പോയിക്കാണും.. പക്ഷെ അവിടൊന്നും ഹരിയുടെ പേര് കാണില്ല. എല്ലായിടത്തും ഒരു പേരേ ഉണ്ടാവൂ… അമ്മയുടെ മൂത്ത ചേട്ടൻ.. എന്റെ സ്വന്തം അമ്മാവൻ വാസുഅമ്മാവനെന്ന് ഞാൻ വിളിക്കുന്ന ഭാസ്കരൻ മാഷ്.

: അത് പൊളിച്ചു ഹരിയേട്ടാ…. അപ്പൊ തുടക്കം മുതൽ എല്ലാം പ്ലാൻ ചെയ്തിരുന്നു അല്ലെ..

: പിന്നല്ല…

: ഹരിയേട്ടാ… ഞാൻ ഒരു സംശയം ചോദിക്കട്ടെ.. തെറ്റാണെങ്കിൽ ക്ഷമിക്കണം…

: നീ ചോദിക്കെടി പെണ്ണേ…

: അച്ഛൻ തെറ്റുചെയ്തിട്ടില്ലെന്ന് ഹരിയേട്ടന് ഉറപ്പുണ്ടോ… ഈ പറഞ്ഞ കഥയിലൊക്കെ ഹരിയേട്ടന്റെ സംശയങ്ങൾ

💬 Comments

View all comments