0%

Chapter Title : കണക്കുപുസ്തകം 3 [Wanderlust]

Author : wanderlust Read All Parts 2.4K

കൊതിക്കുന്ന പൂമൊട്ടായ ബ്ലെസ്സിക്ക് വേണ്ടി ഉദ്യോഗസ്ഥരും മുതലാളിമാരും അവറാച്ചന്റെ ആവശ്യങ്ങൾക്കുമുന്നിൽ കണ്ണടച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് അവറാച്ചന്റെ തലതെറിച്ച മകൻ അവളെയുംകൂട്ടി ദുബായിലേക്ക് പറന്നത്. ഇന്ത്യയിൽ പത്തുപേർക്ക് കാഴ്ചവച്ചാൽ കിട്ടുന്നത് ദുബായിൽ ഒരാളിലൂടെ ഉണ്ടാക്കാമെന്ന ഡെന്നിസിന്റെ കൂർമ്മ ബുദ്ദി അവറാച്ചനും നന്നേ ഇഷ്ടപ്പെട്ടു. ഇന്ന് നക്ഷത്ര വേശ്യയെക്കാൾ ഡിമാൻഡാണ് ബ്ലെസ്സിയെന്ന അച്ചായത്തിപ്പെണ്ണിന് ദുബായിൽ.

ഇത് ചരിത്രം… കഥയുടെ ക്ലൈമാക്സ് എങ്ങനെയാവണമെന്ന് ഹരി തീരുമാനിക്കും…പലരോടുമുള്ള വാശിക്ക് ഞാൻ പലതും നേടിയെടുത്തു, പക്ഷെ കളി കഴിഞ്ഞിട്ടില്ല… ഇനിയൊരു ലക്ഷ്യമുണ്ടെനിക്ക്…. അത് ഇത്തിരി കടന്ന കൈയ്യാണ്… അതുകൂടി അറിഞ്ഞിട്ടുവേണം എന്റെജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നുവരാൻ എന്ന് നിർബന്ധമുണ്ടായിരുന്നു…അതുകൊണ്ടാണ് ഞാൻ…

പറഞ്ഞത് മുഴുവിക്കാതെ ഹരി നിർത്തിയത് സ്വപ്നയെ ഒട്ടും അതിശയിപ്പിച്ചില്ല. പക്ഷെ അവളുടെ കണ്ണുകൾ നിറഞ്ഞത് ഹരിക്ക് കാണാം. കണ്ണുകൾ തുടച്ചുകൊണ്ട് ദീർഘനിശ്വാസമെടുത്ത് സ്വപ്ന ആത്മവിശ്വാസത്തോടെ ഹരിയുടെ കണ്ണുകളിലേക്ക് നോക്കി വിളിച്ചു….

: ഹരിയേട്ടാ……

സാറിൽ നിന്നും ഹരിയേട്ടനിലേക്കുള്ള ദൂരം ഇത്രയടുത്താണെന്ന് ഒട്ടും പ്രതീക്ഷയില്ലാതിരുന്ന ഹരി വണ്ടി ഓരം ചേർത്ത് നിർത്തി..

: സ്വപ്നേ…. എന്താ വിളിച്ചത്… ഇനി ഞാൻ കേട്ടത് തെറ്റിയതാണോ..

: ഹരിയേട്ടാന്ന്….. ഇനി ഹരിയേട്ടൻ പറയാൻ പോകുന്നത് എന്തുതന്നെയായാലും അതെനിക്കൊരു പ്രശ്നമല്ല. ഹരിയേട്ടന്റെ പ്രശ്നങ്ങൾ ഇനി എന്റേതുകൂടിയാണ്.. പിറകിൽ നടക്കാനല്ല ഹരിയേട്ടന്റെ കൂടെ നടക്കാൻ ഇനി ഞാനുമുണ്ട്…

: ദൈവമേ ഇത് സ്വപ്നമാണോ… ഞാൻ നിന്നെ കെട്ടിപിടിച്ച് ഒരുമ്മ തരട്ടെ….

: അയ്യേ…. ആദ്യം ബ്ലെസ്സിയും അമ്മയും… ആ വഴിക്ക് നടന്നാൽ കിട്ടും അവളുടെ മടിക്കുത്തഴിച്ചവളെ….അതൊക്കെ കണ്ടുപിടിച്ചിട്ട് മതി ഉമ്മയും ബാപ്പയുമൊക്കെ…

: അതൊക്കെ ഏകദേശം മനസ്സിലായിട്ടുണ്ട്… പക്ഷെ ദുബായിലുള്ള ബ്ലെസ്സിയെ

💬 Comments

View all comments