Chapter Title : കണക്കുപുസ്തകം 3 [Wanderlust]
അച്ഛനോട് വെറുപ്പ് തോന്നിയ കാലം. അച്ഛൻ കാരണം ഞങ്ങൾക്ക് ഇല്ലാതായ അമ്മയെക്കുറിച്ചോർത്ത് കരഞ്ഞ ആ പയ്യന്റെ നെഞ്ചിൽ കിടന്ന് വളർന്ന വൈഗ എല്ലാം മനസിലാക്കുന്നത് വൈകിയാണ്. പീഡന വാർത്ത പുറംലോകമറിഞ്ഞതിൽപ്പിന്നെ ബ്ലെസ്സിയെയും അമ്മയെയും ആരും കണ്ടിട്ടില്ല. അമ്മാവനും അമ്മായിയും സ്വന്തം മക്കളെപ്പോലെ ഞങ്ങളെ വളർത്തി വലുതാക്കി. ജോലി സമ്പാദിച്ച് ബോംബെയിലേക്ക് പോകാനിരുന്ന എന്റെ കയ്യിൽ വച്ചുതരാൻ അമ്മാവൻ കരുതിവച്ചത് എന്റെ അച്ഛന്റെ ജീവന്റെ വിലയുള്ള ഒരു കടലാസാണ്. അച്ഛന്റെ കണ്ണുനീർ തുള്ളികൾ ഏറ്റുവാങ്ങിയ ആ കടലാസ്സിൽ എന്റെ കണ്ണുനീർ വീണ ആ നിമിഷം തീരുമാനിച്ചതാണ് ഹരിയുടെ പുതിയ ജീവിതം എങ്ങനെയാവണമെന്ന്. അന്ന് തുടങ്ങിയ ഓട്ടമാണ് മുംബൈയിലും ദുബായിലുമായി രാപ്പകൽ പണിയെടുത്ത് ഉണ്ണാതെയുടുക്കാതെ സമ്പാദിക്കാൻ. ദുബായിൽ ട്രേഡിങിൽ പിച്ചവച്ചുതുടങ്ങിയ ഞാൻ മെല്ലെ മെല്ലെ സരംഭങ്ങൾ വളർത്തിയെടുത്തു. ദുബായിൽ നിന്നും എനിക്ക് കിട്ടിയ ഭാഗ്യമാണ് രാമേട്ടൻ.അമ്മയുടെ വകയിലൊരു ബന്ധുവായ രാമേട്ടന് എന്റെ കഥകൾ കേട്ടപ്പോൾ തോന്നിയ സഹതാപം. ദുബായിലെ ഏറ്റവും വലിയ മാർക്കറ്റിംഗ് കമ്പനിയുടെ മാനേജറായി ജോലിചെയ്തിരുന്ന രാമേട്ടൻ വഴിയാണ് ഞാൻ മാർക്കറ്റിലേക്ക് ഇറങ്ങിയതും ഈ കാണുന്നതൊക്കെ ഉണ്ടാക്കിയതും. ഈ കാലത്തിനിടയ്ക്ക് അവറാച്ചൻ പടർന്ന് പന്തലിച്ചു. ഒരു കടയിൽ തുടങ്ങിയ അയാൾ പലരെയും ചതിച്ചും വഞ്ചിച്ചും തന്റെ സാമ്രാജ്യം വളർത്തി. വില്പനക്കാരനിൽ നിന്നും വ്യവസായിലേക്കുള്ള ദൂരം അവറാച്ചൻ പെട്ടെന്ന് തന്നെ സാക്ഷാത്കരിച്ചു. പിന്നീട് പല പല ബിസിനസുകളിലായി അയാളുടെ സാമ്രാജ്യം വളർന്നു. പണവും കൈയ്യൂക്കും വിലപോവാത്തിടത്ത് അന്നമ്മയുടെ ശരീരം കൊടുത്തും അയാൾ പലതും നേടി. അന്നാമ്മയെ വേണ്ടാത്തവർക്കുമുന്നിൽ ബ്ലെസ്സിയെ വച്ചുനീട്ടി അയാൾ വിലപേശൽ ആരംഭിച്ചു. പൂത്തുലഞ്ഞു നിൽക്കുന്ന അന്നാമ്മയേക്കാൾ വിടരാൻ
💬 Comments
View all comments