0%

Chapter Title : കണക്കുപുസ്തകം 3 [Wanderlust]

Author : wanderlust Read All Parts 2.4K

അമ്മാവൻ വന്ന് അമ്മവീട്ടിലേക്ക് കൂട്ടികൊണ്ടുപോകുമ്പോഴും സത്യമറിയാതെ ഞങ്ങൾ തേങ്ങിക്കരഞ്ഞു. അന്നൊക്കെ എന്റെ കൈപിടിച്ച് സ്കൂളിലേക്ക് വന്നിരുന്ന വൈഗയ്ക് ഇതൊന്നും അറിയാനുള്ള പ്രായംപോലും ആയിരുന്നില്ല. എന്റെ കുഞ്ഞനിയത്തിയെപ്പോലും സ്കൂളിലുള്ളവർ മറ്റൊരു കണ്ണിലൂടെ കണ്ടുതുടങ്ങിയ കാലം. സഹപാഠികളുടെ നിരന്തര കളിയാക്കലുകൾ ഭയന്ന് അവൾ സ്കൂളിലേക്ക് വരാൻ പോലും മടികാണിച്ചു. ജയിലിൽ അച്ഛനെ കാണാൻ പോയിരുന്ന അമ്മാവനും അമ്മയും നല്ലൊരു വക്കീലിനെ ഏർപ്പാടാക്കി അച്ഛന്റെ ജാമ്യത്തിനുള്ള നടപടികൾ ആരംഭിച്ചു. അന്വേഷണ റിപ്പോർട്ട് വൈകിയതിനാൽ അച്ഛന് ജാമ്യമനുവദിച്ചുകൊണ്ട് കോടതിയുത്തരവായി. ജയിലിൽനിന്നിറങ്ങിയ അച്ഛൻ അമ്മയെയും കൂട്ടി ആദ്യം പോയത് ടൗണിൽ കത്തിച്ചാമ്പലായി നിൽക്കുന്ന ഞങ്ങളുടെ കടയിലേക്കാണ്. നാട്ടുകാർക്ക് മുന്നിൽ തന്റെ നിരപരാധിത്വം പറയാൻ പോയ അച്ഛനെ കൂവിവിളിച്ച നാട്ടുകാർ കല്ലെറിഞ്ഞുകൊണ്ടാണ് വരവേറ്റത്. അമ്മയെക്കുറിച്ച് അസഭ്യം പറയുന്നവരുടെ വായ മൂടിക്കെട്ടാൻ നിൽക്കാതെ അമ്മാവൻ അച്ഛനെയും അമ്മയെയും കൂട്ടി വീട്ടിലേക്ക് പോയി. മക്കൾ കുറച്ചു ദിവസം അവിടെ നില്കട്ടെയെന്ന് പറഞ്ഞ് അമ്മാവനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയച്ച അച്ഛൻ ചിലപ്പോൾ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞിട്ടുണ്ടാവും. കണ്ണീർ തുള്ളികൾ വീണ പാടുകൾ നിറഞ്ഞ കത്തെഴുതുമ്പോൾ ഞങ്ങളെക്കുറിച്ചോർത്ത് ചങ്ക് പിടഞ്ഞിട്ടുണ്ടാവും…. പിറ്റേന്ന് കാലത്ത് ആരെയും പുറത്ത് കാണാഞ്ഞിട്ട് അടുത്ത വീട്ടിലുള്ള ചേച്ചി അമ്മാവനെ വിളിക്കുന്നതുവരെ ഞങ്ങൾക്ക് അറിയില്ലായിരുന്നു അച്ഛനും അമ്മയും ഈ നശിച്ച ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാവുമെന്ന്. വാതിൽ ചാരിവച്ച് നടുമുറിയിൽ ഒരുമുഴം കയറിൽ തൂങ്ങിയാടുന്ന രണ്ടുപേരെ കണ്ട വാർത്തയുടെ മുഴക്കം ഇപ്പോഴും ഈ കാതുകളിൽ നിന്നും മാഞ്ഞിട്ടില്ല.

അന്നുമുതൽ വന്ന എല്ലാ പത്രങ്ങളും ശേഖരിച്ച് സത്യമെന്താണെന്നറിയാൻ അന്നത്തെ ആ കൊച്ചുപയ്യൻ ഉത്സാഹം കാണിച്ചു. നിറം പിടിച്ച കഥകൾ മാത്രം വായിച്ചറിഞ്ഞ എനിക്ക്

💬 Comments

View all comments