Chapter Title : കണക്കുപുസ്തകം 3 [Wanderlust]
പതിവ്. ആ ദിവസവും അമ്മ സ്നേഹത്തോടെ പൊതിഞ്ഞുകൊടുത്ത ചോറുമായി അച്ഛൻ കടയിലേക്ക് പോയി. കട തുറന്നുവച്ചിട്ട് ഇവളിതെവിടെപ്പോയെന്ന് നോക്കുകയായിരുന്ന അച്ഛന് മുന്നിലേക്ക് കരഞ്ഞുകൊണ്ടാണ് ബ്ലെസ്സി ഓഫീസ് റൂമിൽ നിന്നും ഇറങ്ങിവന്നത്. അവളുടെ കുത്തഴിഞ്ഞ സാരിയും കീറിയ ബ്ലൗസും കണ്ട് അച്ഛനാകെ അമ്പരന്നു. പെണ്ണിന്റെ ചുണ്ടിൽ പൊടിയുന്ന ചോര തുടച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ച അച്ഛനെ കെട്ടിപിടിച്ച് കരഞ്ഞ ബ്ലെസ്സി എന്തോ മുൻകൂട്ടി നിശ്ചയിച്ചപോലെ അച്ഛന്റെ ഷർട്ട് വലിച്ചു കീറുകയശേഷം നിലത്തേക്ക് തള്ളിയിട്ടുകൊണ്ട് നിലവിളിച്ചു. ഓടിക്കൂടിയ ആളുകൾ നോക്കുമ്പോൾ കീറിയ ബ്ലൗസും ചോരയൊലിക്കുന്ന ചുണ്ടുമായി തന്റെ ചാരിത്ര്യം നഷ്ടപെട്ട പെണ്ണിനെപ്പോലെ ഒരു മൂലയിലിരുന്ന് കരയുകയാണ് ബ്ലെസ്സി. നിലത്ത് വീണുകിടക്കുന്ന അച്ഛൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ അവറാച്ചൻ ആളുകളെ വകഞ്ഞുമാറ്റി ആക്രോശത്തോടെ അച്ഛനുനേരെയടുത്തു. പ്രായം തികയാത്ത എന്റെ കൊച്ചിനെ നീ പിഴപ്പിച്ചല്ലോടാ കാമദ്രോഹീ എന്നും പറഞ്ഞ് അയാൾ അച്ഛനെ നാട്ടുകാരുടെ മുന്നിലിട്ട് തല്ലി.
പ്രായപൂർത്തിയാവാത്ത പെണ്ണാണ് ബ്ലെസ്സിയെന്ന് അറിയാതെ അവളെ ജോലിക്ക് നിർത്തിയ അച്ഛനെ പെണ്ണുകേസിൽ പെടുത്തി ജയിലിലിടാൻ തക്കതായ അന്തരീക്ഷം അവിടെ കൂടിയവർ ചേർന്ന് ഉണ്ടാക്കി. സത്യമറിയാതെ എന്റെ നാട്ടുകാരും അവറാച്ചന്റെ വാക്ക് വിശ്വസിച്ച് കട അടിച്ചു തകർത്തു. പോലീസ് വന്ന് അച്ഛനെയും ബ്ലെസിയെയും അവിടെനിന്നും മാറ്റുമ്പോഴേക്കും ലക്ഷങ്ങളുടെ മുതൽ അഗ്നിക്ക് ഇരയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം ബ്ലെസ്സി ലൈംഗീക പീഡനത്തിന് ഇരയായെന്നും ക്രൂരമായ ലൈംഗീക അതിക്രമത്തിൽ ബ്ലീഡിങ് ഉണ്ടായെന്നുമുള്ള ഡോക്ടറുടെ റിപ്പോർട്ടിൽ അച്ഛനെ കോടതി റിമാൻഡ് ചെയ്തു.
പത്രങ്ങളിൽ വാർത്ത നിരന്നു. മഞ്ഞപത്രക്കാർ എരിവും പുളിയും ചേർത്ത് വാർത്തകൾ കൊടുത്തു. നാട്ടുകാരുടെ മുന്നിൽ തലയുയർത്തി നടക്കാനാവാതെ വിഷമിച്ച ഞങ്ങളെ
💬 Comments
View all comments