0%

Chapter Title : കണക്കുപുസ്തകം 3 [Wanderlust]

Author : wanderlust Read All Parts 2.4K

നാട്ടിൽ പലരും ഇതേ മാതൃക പരീക്ഷിച്ചെങ്കിലും പിടിച്ചുനിൽക്കാനായില്ല. വർഷങ്ങളോളം എതിരാളികളില്ലാതെ തുടർന്ന അച്ഛന് ചെറിയൊരു തിരിച്ചടി കിട്ടിയത് അവറാച്ചന്റെ വരവോടുകൂടിയാണ്.  മാർക്കറ്റ് പിടിക്കാനായി അവറാച്ചൻ സാധനങ്ങൾക്ക് വിലകുറച്ചു വിൽക്കുവാൻ തുടങ്ങിയപ്പോൾ അച്ഛന് വിറ്റുവരവ് കുറഞ്ഞുതുടങ്ങി. പക്ഷെ സ്വന്തം കെട്ടിടത്തിൽ ബിസിനസ് ചെയ്യുന്നതിന്റെ ഗുണം അച്ഛൻ നന്നായി ഉപയോഗിച്ചു. വാടകയ്ക്ക് കടമുറിയെടുത്ത് കച്ചവടം ചെയുന്ന അവറാച്ചനെക്കാളും വിലകുറച്ചുനൽകി അച്ഛൻ അയാളെ നേരിട്ടു. അവസാനം അവറാച്ചൻ സന്ധി സംഭാഷണത്തിന് തയ്യാറായി വന്നു. അത് സൗഹൃദമായി തെറ്റിദ്ദരിച്ച് അച്ഛൻ അയാളെ നല്ലൊരു സുഹൃത്തായി കണ്ടുതുടങ്ങി.

അങ്ങനെ  നല്ലരീതിയിൽ പോകുമ്പോഴാണ് അവറാച്ചന്റെ ഭാര്യ അന്നമ്മയുടെ അകന്ന ബന്ധത്തിലുള്ള കുട്ടിയാണെന്നും പറഞ്ഞ് ബ്ലെസ്സിയെ അവറാച്ചൻ പരിചയപ്പെടുത്തുന്നത്. വീട്ടിൽ കഷ്ടപാടാണെന്നും പറ്റിയാൽ ഒരു ജോലി കൊടുക്കണമെന്നും പറഞ്ഞ് അന്നമ്മയെയും കൂട്ടിയാണ് അവറാച്ചൻ ഒരു ദിവസം  വീട്ടിലേക്ക് വന്നത്. അപ്പന്റെ മരണവും വയ്യാത്ത അമ്മച്ചിയുടെ ചികിത്സയും ഈ പെണ്ണിന്റെ തലയിലാണെന്നും പറഞ്ഞാണ് അന്നമ്മ ബ്ലെസിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്. അവധി ദിവസങ്ങളിലും കടതുറക്കുവാനായി ഒരാളെ അന്വേഷിച്ചുകൊണ്ടിരുന്ന അച്ഛന് അവരുടെ വാക്കുകളെ നിരസിക്കാനായില്ല.

ബ്ലെസ്സി ജോലിക്ക് വന്ന് അധികം വൈകാതെ തന്നെ എല്ലാ കാര്യങ്ങളും പഠിച്ചെടുത്തു. അവധി ദിവസങ്ങളിൽ കടയിൽ വേറെ പണിക്കാരൊന്നും ഇല്ലാത്തപ്പോഴും ബ്ലെസ്സി ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാൻ മിടുക്കിയായിരുന്നു. അവളുടെ ജോലിയിലെ മിടുക്ക് അച്ഛന് നന്നായി ഇഷ്ടപ്പെട്ടു. അതുകൊണ്ട് ബ്ലെസ്സിയും അവളുടെ അമ്മ മേരിയും ഞങ്ങളുടെ വീടുമായി നല്ല ബന്ധം സ്ഥാപിച്ചു. പക്ഷെ ചതിയുടെ മാലപ്പടക്കത്തിന് തീകൊളുത്തിയത് അച്ഛനറിഞ്ഞില്ല…..

അന്നൊരു ഞായറാഴ്ചയാണ്. രാവിലെ കടതുറന്ന അച്ഛൻ ഊണ് കഴിക്കാറാവുമ്പോഴാണ് വീട്ടിലേക്ക് വരുന്നത്. കഴിച്ചിട്ട് പോകുമ്പോൾ ബ്ലെസ്സിക്കുള്ളത് പൊതിഞ്ഞെടുക്കുന്നതാണ്

💬 Comments

View all comments