Chapter Title : കണക്കുപുസ്തകം 3 [Wanderlust]
വെട്ടികൊല്ലാനൊക്കെ തോന്നുന്നത്…
: എടി പെണ്ണേ…. നീ രാവിലെതന്നെ കൊലയുടെ കണക്കെടുക്കാൻ വന്നതാണോ… നിന്റെ എല്ലാ സംശയവും ഈ രണ്ടുദിവസംകൊണ്ട് ഞാൻ മാറ്റിത്തരാം കേട്ടോ…
: ഉം.. അത് മതി. സാറിന്റെ വീട്ടിൽ ആരൊക്കെയുണ്ട്…
: അതൊക്കെ നീ അവിടെ പോയിട്ട് കണ്ടാൽ മതി…നമ്മൾ എന്തായാലും വീട്ടിൽ എത്താൻ ഉച്ചകഴിയും..അതുവരെ നിനക്ക് ഞാനൊരു കഥ പറഞ്ഞുതരാം… അതൊക്കെ കേട്ട് കഴിഞ്ഞിട്ട് മോള് പറ സാറെന്ന് വിളിക്കുമോ അതോ ഹരിയേട്ടാന്ന് വിളിക്കുമോ എന്ന്…
: അത് നോക്കാം… സാർ കഥ പറ
ഹരി തന്റെ ഓർമകളിലെ മറക്കാനാവാത്ത ഏടുകൾ ഓർത്തെടുത്തു
……… ഒരു പെണ്ണ് വാവയെ വാങ്ങിത്തരുമോന്ന് ചോദിച്ച് വാശിപിടിച്ചു കരഞ്ഞിരുന്ന എന്നെ അമ്മയുടെ വയറിനോട് ചേർത്തിപ്പിടിച്ചപ്പോൾ അവര്പോലും കരുതിയില്ല ആ കുഞ്ഞ് പെണ്ണായിരിക്കുമെന്ന്. അങ്ങനെയിരിക്കുമ്പോഴാണ് എനിക്കൊരു കൂട്ടായി ചുവന്നുതുടുത്ത ചോരക്കുഞ്ഞായി അവൾ പിറന്നത്. വൈഗാലക്ഷ്മിയെന്ന് പേരുവിളിച്ച അവളായിരുന്നു എന്റെ ഏറ്റവും നല്ല കൂട്ടുകാരി. നാട്ടുകാർക്കൊക്കെ പ്രിയങ്കരനായ ലക്ഷമണൻ തന്റെ കടയ്ക്ക് വൈഗ ബ്യൂട്ടി ഷോപ്പെന്ന് പേരിട്ടത് ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് എന്നെയാണ്. എന്റെ വിരലിൽ തൂങ്ങി വളർന്ന അവൾക്ക് കിട്ടുന്ന ഒരു ബഹുമതിയും എന്നിൽ അസൂയ പടർത്തിയില്ല. നാട്ടിൽ ഒരു കോളേജ് വന്നതോടുകൂടി ആ ഏരിയ മുഴുവൻ വികസനത്തിന്റെ പാതയിലായി. തുടർന്ന് ബാങ്കുകളും, ആശുപത്രികളുമൊക്കെ വന്നതോടെ പുതിയ പുതിയ കച്ചവട സ്ഥാപനങ്ങൾ നിരനിരയായി വന്നുതുടങ്ങി. നാട്ടിൽ വികസനം വന്നതോടുകൂടി ഒറ്റമുറി കടയിൽ തുടങ്ങിയ അച്ഛന്റെ ബിസിനസും വളർന്നു. വലിയൊരു സൂപ്പർ മാർക്കറ്റ് പോലെ രൂപാന്തരം വന്ന കടയിൽ കച്ചവടം പൊടിപൊടിച്ചു. അച്ഛന്റെ വർഷങ്ങളുടെ അധ്വാനം ഫലംകണ്ടു തുടങ്ങിയതോടെ
💬 Comments
View all comments