Chapter Title : കണക്കുപുസ്തകം 3 [Wanderlust]
മതിവരുവോളം നിന്ന അവൾ കതകിൽ ശക്തിയായി തട്ടുന്നത് കേട്ടാണ് ഉണർന്നത്. ഉടനെ കുളിയും കഴിച്ച് പുറത്തേക്കിറങ്ങിയ അവളുടെ മുഖത്ത് നാണവും പുഞ്ചിരിയും മാറിമാറി വന്നുകൊണ്ടിരുന്നു. ചായയുമായി വന്ന അമ്മയെ പിടിച്ചിരുത്തി ഹരിയെക്കുറിച്ച് വാതോരാതെ സംസാരിച്ചു അവൾ… അവളുടെ കണ്ണുകളിലെ തിളക്കവും സന്തോഷത്താൽ പുഞ്ചിരിതൂകുന്ന മുഖവും കണ്ട അമ്മയ്ക്ക് സന്തോഷമായി. കാലം കുറേയായി തന്റെ മകൾ ഇതുപോലെ സന്തോഷിച്ച് കണ്ടിട്ട്…
: നീ എന്താ എന്നിട്ട് സാറിനോട് പറഞ്ഞത്…
: രണ്ടുദിവസം കഴിഞ്ഞ് ഒരു ബിസിനസ് ട്രിപ്പ് പോകാനുണ്ട്.. അപ്പൊ പറയാമെന്ന് പറഞ്ഞു. ( സത്യം അമ്മയിൽ നിന്നും സ്വപ്ന മനപ്പൂർവം ഒളിച്ചുവച്ചു.)
: നന്നായി ആലോചിച്ച ശേഷം ഒരു തീരുമാനം പറഞ്ഞാൽ മതി. എന്നേക്കാളും പഠിപ്പും വിവരവുമുള്ള ആളല്ലേ നീ.. പിന്നെ എല്ലാത്തിലുമുപരി നിന്റെ ജീവിതമാണ് ഇത്. അതുകൊണ്ട് ആലോചിച്ച് മാത്രം തീരുമാനിക്കുക.
: നല്ല സ്വഭാവമാണ്, പണമുള്ളതിന്റെ അഹങ്കാരവുമില്ല… കണ്ടെടുത്തോളം നല്ല ആളാണ്. എന്തായാലും രണ്ടുദിവസം ഉണ്ടല്ലോ.. നോക്കാം..
: അത് നീ നോക്കി ചെയ്തോ… പക്ഷെ അമ്മയോട് സത്യം പറ… ഇഷ്ടമല്ലേ നിനക്ക് ഹരിയെ..
: ഒന്ന് പോയേ… ആണെങ്കിലും അല്ലെങ്കിലും അത് ആദ്യം സാറിനോട് പറയും.. എന്നിട്ടേ വേറെ ആരോടും പറയൂ…. അമ്മ പോയി അടുക്കളയിലെ പണിനോക്ക്.. പോയെ പോയേ…
………………..
പതിവിലും വൈകിയാണ് വൈഗ വീട്ടിലെത്തിയത്. വന്നയുടനെ അവൾ കുളിച്ചു ഫ്രഷായി അടുക്കളയിലേക്ക് കയറി. ഹരി രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്. ഒരുകൂട്ടം ചോദ്യങ്ങളുമായാണ് അവൾ ഹരിയുടെ അടുത്തേക്ക് വന്നത്. രാവിലെമുതൽ നടന്ന കാര്യങ്ങളൊക്കെ ഹരി അവളോട് വിശദീകരിച്ചു.
: ഏട്ടൻ
💬 Comments
View all comments