Chapter Title : കണക്കുപുസ്തകം 3 [Wanderlust]
പറഞ്ഞതാ ശരി… സ്വപ്ന എല്ലാം അറിയണം. എല്ലാം അറിഞ്ഞിട്ട് കൂടെ നിൽക്കുന്ന ഏട്ടത്തിയെ മതി എനിക്ക്
: അവസാനം അവളെങ്ങാൻ വേണ്ടെന്ന് പറയുമോ…
: അമ്പട കള്ളാ…പ്രേമം അസ്ഥിക്ക് പിടിച്ചപോലുണ്ടല്ലോ..
: ശരിയാടി… അവൾ അടുത്ത് വരുമ്പൊത്തന്നെ എനിക്ക് എന്തൊപോലെയാ… വേറെ ഏതോ ലോകത്ത് എത്തിയപോലൊക്കെ
: ആദ്യം ഇങ്ങനൊക്കെ ഉണ്ടാവും… ഇനി ശീലായിക്കോളും
: നിനക്ക് പിന്നെ എക്സ്പീരിയൻസ് ഉണ്ടല്ലോ അല്ലെ.. ഒന്ന് പോടി
: ഉണ്ടെന്നേ…. ഏട്ടനോട് എനിക്കൊരു കാര്യം പറയാനുണ്ട്….
: ഉം.. പറ പറ… ആരാ കക്ഷി
: ഏട്ടാ… ഇതുവരെ ഏട്ടനോട് ഒന്നും ഒളിച്ചിട്ടില്ല. പക്ഷെ ഇത്രയും വർഷമായിട്ടും ഇത് മാത്രം ഞാൻ ഏട്ടനോട് മറച്ചുവച്ചു. അത് മറ്റൊന്നുംകൊണ്ടല്ല, എനിക്കുവേണ്ടിയല്ലേ ഏട്ടൻ ഇപ്പോഴും ഒറ്റയാനായി കഴിയുന്നത്, അതിൽ ഒരു തീരുമാനമായിട്ട് പറയാമെന്ന് കരുതിയിട്ടാ…. സോറി ഏട്ടാ… ശ്യാമപ്രസാദെന്ന ആളിന്റെ പേര്.
: വൈഗ ശ്യാമപ്രസാദ്….കൊള്ളാം.. ബാക്കി പറ, ആൾക്ക് എന്താ ജോലി
: ചെറിയൊരു പണിയുണ്ട്.. ഇവിടത്തെ കമ്മീഷണറാ…
: എടി കാന്തരീ… എന്നാപ്പിന്നെ നിനക്ക് DGP യെ തന്നെ നോക്കികൂടായിരുന്നോ…
: പോ ദുഷ്ടാ…. പോലീസ് ആയതിൽ പിന്നെ നോക്കിയതൊന്നുമല്ല… എന്റെ കൂടെ കോളേജിൽ ഉണ്ടായ ആളാ…
: നീ ഡിഗ്രിക്ക് പഠിക്കുമ്പോ പുള്ളി പിജി… വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയത്തിയും. അച്ഛനും അമ്മയും നീണ്ട വർഷത്തെ അദ്ധ്യാപനത്തിന് ശേഷം നാട്ടിൽ വിശ്രമജീവിതം ആസ്വദിക്കുന്നു. കൃഷിയും പശുക്കളുമൊക്കെയായി സന്തോഷത്തോടെ കഴിയുന്ന കുടുംബം. അനിയത്തിയുടെ ഭർത്താവ് ദുബായിലായതുകൊണ്ടും അവൾക്ക് ബാങ്കിൽ ജോലിയുള്ളതുകൊണ്ടും അവൾ അച്ഛന്റെയും അമ്മയുടെയും കൂടെ നാട്ടിൽ…
💬 Comments
View all comments