0%

Chapter Title : കണക്കുപുസ്തകം 3 [Wanderlust]

Author : wanderlust Read All Parts 2.4K

ഇതല്ലേ ശ്യാമപ്രസാദ്…

: ഏട്ടൻ എങ്ങനെ…..

: എടി കാന്തരീ.. നീ കാക്കിയിട്ട പോലീസാണെങ്കിൽ ഞാൻ CID യാ CID….

: എന്നാലും ഏട്ടനെങ്ങനെ….

: അതൊക്കെ ഞാനറിഞ്ഞു.. ഇപ്പൊ മനസ്സിലായോ നിന്റെ മനസ് വായിക്കാനുള്ള കഴിവ് ഏട്ടനുണ്ടെന്ന്

: പറയെടോ… എങ്ങനാ അറിഞ്ഞത്

: എടി പോത്തേ… നിന്റെ ശ്യാമൂട്ടൻ നല്ലവനാ, ഞാൻ നിനക്ക് വെറും ഏട്ടനല്ല ജീവന്റെ തുടിപ്പാണെന്ന് അവൻ മനസിലാക്കിയത് നിനക്ക് എന്നോടുള്ള സ്നേഹം കണ്ടിട്ടാണ്. അങ്ങനുള്ള ചേട്ടനെ അറിയിക്കാതെ ഈ കാന്താരിയുടെ മനസ് കവരുന്നത് ശരിയല്ലെന്ന് അവന് തോന്നിക്കാണും.. നിന്റെ തിരക്കുകൾക്കിടയിൽ നീ എന്നെ വിളിക്കാറില്ലെങ്കിലും നിന്റെ കമ്മീഷണർ സാർ എന്നും എന്നെ വിളിക്കും…

: ആഹാ… അപ്പൊ രണ്ടാളുംകൂടി എന്നെ പൊട്ടിയാക്കുവായിരുന്നു അല്ലെ.. അവന് ഞാൻ കാണിച്ചുകൊടുക്കാം

: അത് നിങ്ങൾ എന്താണെന്ന് വച്ചാൽ ആക്കിക്കോ… നീ പോയി അമ്മാവനെ വിളിച്ച് സ്വപ്നയുടെ കാര്യം സൂചിപ്പിക്ക്.. ബാക്കിയൊക്കെ ഞാൻ നേരിട്ട് കണ്ട് സംസാരിച്ചോളാം..

………………

അടുത്ത രണ്ട് ദിവസം എങ്ങനെ തള്ളിനീക്കിയെന്ന് ഹരിയ്ക്കും സ്വപ്നയ്ക്കും മാത്രമേ അറിയൂ… നിമിഷങ്ങൾക്കൊക്കെ നൂറ്റാണ്ടിന്റെ ദൈർഗ്യമുണ്ടെന്ന് തോന്നിപ്പോയി രണ്ടുപേർക്കും. ഒരു ചില്ലുപാളിക്ക് ഇരുവശവും കണ്ണും കണ്ണും നോക്കിയിരുന്ന രണ്ടുദിവസങ്ങൾ. വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം ഹരിയോടൊപ്പം ഒത്തിരിനേരം സംസാരിച്ചിട്ടാണ് സ്വപ്ന ഇറങ്ങിയത്. പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങണമെന്ന് പറഞ്ഞിട്ടാണ് ഹരി അവളെ യാത്രയാക്കിയത്. പതിവായി നേരത്തെ ഉറങ്ങുന്ന സ്വപ്നയെ നിദ്രാദേവി കടാക്ഷിച്ചില്ല. കണ്ണടച്ചാൽ ഹരിയുടെ മുഖമാണ് അവളുടെ മനസ്സിൽ. എന്തായിരിക്കും ഹരി നാളെ പറയാൻ പോകുന്നതെന്നോർത്ത് സ്വപ്നയ്ക്ക് ഉറക്കം വന്നതേയില്ല….ഇനി സ്വപ്നയും ഹരിയെ

💬 Comments

View all comments