0%

Chapter Title : കണക്കുപുസ്തകം 4 [Wanderlust]

Author : wanderlust Read All Parts 2.3K

തട്ടിപ്പ് ഉണ്ടല്ലോ…

: ഒന്നുമില്ല പോയി കുളിച്ചിട്ട് വാ… നമുക്ക് ഒരിടംവരെ പോകാനുണ്ട്

: എവിടാണെന്ന് പറ… എന്നിട്ട് കുളിക്കാം

: ശ്യാമേട്ടന്റെ വീട്ടിൽ… പാവം… ഒറ്റയ്ക്കായതുകൊണ്ട് ആള് മര്യാദയ്ക്ക് ഭക്ഷണം പോലും കഴിക്കാറില്ല

: അച്ചോടാ…. അണപൊട്ടി ഒഴുകുവാണല്ലോ സ്നേഹം. ഞാൻ ഒരുത്തൻ ഇത്രയും നാൾ കരിയും പുകയും കൊണ്ടപ്പോഴൊന്നും ഇല്ലാത്ത സ്നേഹമാണല്ലോ പെണ്ണിന് അവളുടെ കമ്മീഷണറോട്

: ഹീ… ഒന്ന് വേഗം പോയി കുളിച്ചിട്ട് വാടോ ഹരിയേട്ടാ..

കുളിയൊക്കെ കഴിഞ്ഞ് രണ്ടുപേരും ശ്യാമപ്രസാദിന്റെ വീട്ടിൽ പോയി ഒത്തിരിനേരം ചിലവഴിച്ചിട്ടാണ് തിരിച്ച് വീട്ടിലേക്ക് യാത്രയാരംഭിച്ചത്. വീട്ടിലേക്കുള്ള യാത്രാമദ്യേ സ്വപ്നയെക്കൂടി കാണാമെന്ന് വിചാരിച്ച് ആ വഴിക്ക് വണ്ടി തിരിച്ചപ്പോഴാണ് അന്നാമ്മയുടെ വണ്ടി സ്വപ്നയുടെ വീട്ടുമുറ്റത്ത് കിടക്കുന്നത് ഹരി കാണുന്നത്.

: ഏട്ടാ.. അവിടെ ആരോ വന്നിട്ടുണ്ടല്ലോ

: ആ വണ്ടി അന്നാമ്മയുടേത് ആണ്.. ഇപ്പൊ നമ്മൾ അവിടേക്ക് പോയാൽ ശരിയാവില്ല, അന്നാമ്മ നമ്മൾ രണ്ടുപേരെ ഒരുമിച്ച് കണ്ടാൽ കുഴപ്പമാണ്.. നമ്മൾ രണ്ടല്ല ഒന്നാണെന്ന് അവര് അറിയാൻ ആയിട്ടില്ല

: എന്നാ വണ്ടി നേരെ വിട്ടോ… ഈ വഴി പോയാലും മെയിൻ റോഡിൽ എത്തും

…………………

അന്നാമ്മ തിരിച്ച് വീട്ടിലെത്തുമ്പോൾ അവളെ അമ്പരപ്പിക്കാനുള്ള വർത്തയുമായിട്ടാണ് അവറാച്ചൻ ഇരിക്കുന്നത്. രാവിലെമുതലുള്ള ഓട്ടത്തിന്റെ ക്ഷീണത്തിൽ അന്നാമ്മ വിസ്തരിച്ചൊന്ന് കുളിച്ച ശേഷമാണ് അവറാച്ചന്റെ അടുത്തുവന്നിരിക്കുന്നത്.

: എന്നാ ഇച്ചായാ ഒരു മൂഡോഫ്…

: എടിയേ…  ആ ലക്ഷ്മണന്റെ മോളില്ലേ ഇവിടത്തെ പുതിയ A C P, അവളാണോ മേരിയെ കടത്തിയതെന്ന് ഒരു സംശയം. ആന്റണി വിളിച്ചിരുന്നു കുറച്ചു മുൻപ്. ഈ പെണ്ണ് പറഞ്ഞിട്ടാണ്

💬 Comments

View all comments