0%

Chapter Title : കണക്കുപുസ്തകം 4 [Wanderlust]

Author : wanderlust Read All Parts 2.3K

മേരിക്ക് ജാമ്യമെടുക്കാൻ വക്കീല് വന്നതെന്നാണ് അവൻ പറയുന്നത്.

: അങ്ങനാണെങ്കിൽ അത് നമുക്കൊരു പണിയാണല്ലോ ഇച്ചായാ… മേരി എന്തൊക്കെ ഛർദിച്ചിട്ടുണ്ടെന്ന് കർത്താവിനറിയാം…അവളെ ഞാനൊന്ന് കാണട്ടെ

: ഇതാ നിന്റെ കുഴപ്പം… എടുത്തുചാടി ഒന്നും ചെയ്യണ്ട. തണ്ടറിയാതെ വേണം പൂവിറുക്കാൻ, അറക്കാൻ കൊണ്ടുവന്ന പോത്തിന് വെള്ളം കൊടുക്കുന്ന കണ്ടിട്ടില്ലേ, അതുപോലെ വേണം. മനസ്സിലായോ

: ഇച്ചായൻ പറഞ്ഞാൽ മതി… അതുപോലെ ചെയ്യാം

: എന്തായി നീ പോയ കാര്യങ്ങൾ…

: സ്വപ്ന സ്വപ്നം പോലും കാണാത്ത ഓഫർ അല്ലെ വച്ചുനീട്ടിയത്…ഗ്രഹണി പിടിച്ച പിള്ളേർക്ക് ചക്ക കൂട്ടാൻ കിട്ടിയ പോലെന്ന്  കേട്ടിട്ടില്ലേ ഇച്ചായൻ…

: ഉം….അവളുടെ കയ്യിൽ വന്നുപോകുന്ന എല്ലാ ഫയലും അപ്പപ്പോ ഫോട്ടോയെടുത്ത് അയക്കാൻ പറയണം.

: ഉം… പിന്നെ ഇച്ചായാ, ഹരിയുമായുള്ള പാർട്ടിക്ക് ആരെയെങ്കിലും വിളിക്കാനുണ്ടോ

: ആരും വേണ്ട… നീ മാത്രം പോയാ മതി, അവിടത്തെ ഒരുക്കങ്ങളൊക്കെ ശരിയാക്കാൻ ഞാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ട്. എല്ലാം ഒരുക്കിവച്ചിട്ട് അവര് പൊക്കോളും…നിനക്ക് ഒരു സഹായത്തിന് മേരിയെ കൂടെ കൂട്ടിക്കോ.. ബാക്കിയൊക്കെ ഞാൻ പറയാം. നീ ഡെന്നിസിനെ ഒന്ന് വിളിക്ക്..

: മേരിയോ….ഞാൻ നമ്മുടെ ഷേർളിയെ വിളിച്ചോളാം

: നീ ഞാൻ പറയുന്നപോലെ ചെയ്താ മതി… ഒന്നും കാണാതെ അവറാച്ചൻ കരുക്കൾ നീക്കില്ലെന്ന് നിനക്കറിഞ്ഞൂടെ

…….../………/………./…….

അടുത്ത ദിവസം രാവിലെ വളരെ സന്തോഷത്തോടെയാണ് സ്വപ്ന ഓഫീസിലേക്ക് വന്നത്. ജോലികൾക്കിടയിൽ ഇടംകണ്ണിട്ട് അവൾ ഹരിയെ നോക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ചില ഫയലുകൾ ഹരി ഒപ്പിട്ട ശേഷം ബന്ധപ്പെട്ട ഡിപ്പാർട്മെന്റിലേക്ക് കൈമാറാനായി സ്വപ്നയെ ഏല്പിച്ചിട്ടുണ്ട്. ആ ഫയലുകൾ ശ്രദ്ധയോടെ കൈകാര്യം

💬 Comments

View all comments