0%

Chapter Title : കണക്കുപുസ്തകം 4 [Wanderlust]

Author : wanderlust Read All Parts 2.3K

ചെയ്യണമെന്ന് പ്രത്യേകം പറഞ്ഞിട്ടാണ് ഹരി സ്വപ്നയെ ഏല്പിച്ചത്. അത്രയ്ക്ക് വിശ്വാസമുണ്ട് ഹരിക്ക് സ്വപ്നയോട്. രാമേട്ടൻ കഴിഞ്ഞാൽ ഹരി ഏറ്റവും കൂടുതൽ ബിസിനസ് കാര്യങ്ങൾ സംസാരിക്കുന്നത് സ്വപ്നയോടാണ്. ബിസിനസ് കാര്യങ്ങൾ മാത്രമല്ല, ഹരിയുടെ മനസ് മുഴുവൻ ഇപ്പോൾ സ്വപ്നയ്ക്ക് കാണാപ്പാഠമാണ്. ദിവസങ്ങൾ കടക്കും തോറും ഹരിയും സ്വപ്നയും കൂടുതൽ അടുത്തു.

വെള്ളിയാഴ്ച ഡ്യൂട്ടി സമയം കഴിഞ്ഞ് പോകാൻ നേരം ഹരി സ്വപ്നയെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി..

: എന്താ ഹരിയേട്ടാ

: രണ്ട് ദിവസം ലീവല്ലേ, എന്താ പരിപാടി

: ഹരിയേട്ടൻ മൂന്നാർ പോകുവല്ലേ… ഞാൻ വീട്ടിൽ തന്നെ ഉണ്ടാവും

: നീയും വരുന്നോ എന്റെകൂടെ

: മ്….. അല്ലേൽ വേണ്ട.

: വാടി പെണ്ണേ..

: ഇത് ഹരിയേട്ടന് വേണ്ടി മാത്രം നടത്തുന്ന പാർട്ടിയല്ലേ… ഞാൻ ഒരു ശല്യമാവുന്നില്ല. പോയി അടിച്ചുപൊളിച്ചു വാ

: ഓഹോ… അത്രയ്ക്ക് ജാഡയാണെങ്കിൽ വരണ്ട…നമുക്ക് ഞായറാഴ്ച കറങ്ങാൻ പോകാം എന്തേ

: ഹരിയേട്ടൻ ആദ്യം പോയിട്ട് വാ…

: എന്ന വാ….. ഞാൻ വീട്ടിൽ വിടാം

ഹരി സ്വപ്നയെ വീട്ടിലാക്കിയ ശേഷം നേരെ പോയത് കമ്മീഷണർ ശ്യാമപ്രസാദിന്റെ അടുത്തേക്കാണ്. അയാളുമായി ഒരുപാട് നേരം സംസാരിച്ച ശേഷം രണ്ടുപേരും ഒരുമിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. ശ്യാംപ്രസാദിനെ കൂടെ കൂട്ടികൊണ്ട് വരുന്നത് കണ്ട വൈഗയ്ക്ക് സന്തോഷം അടക്കാനായില്ല. വൈഗ തയ്യാറാക്കിയ വിഭവങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ച ശേഷം മൂന്നുപേരും എന്തോ കാര്യമായ ചർച്ചയിൽ ആണ്. പോലീസ് ഡിപ്പാർട്മെന്റിലെ അറിയപ്പെടുന്ന ബുദ്ധിരാക്ഷസന്മാരിൽ ഒരാളാണ് ശ്യാമപ്രസാദ്. ആള് പാവമാണെങ്കിലും നിയമത്തെകുറിച്ചുള്ള അഗാധമായ അറിവും കേസ് അന്വേഷണത്തിലെ മികവും അയാളെ

💬 Comments

View all comments