Chapter Title : കണക്കുപുസ്തകം 4 [Wanderlust]
മികച്ചൊരു പോലീസുകാരനാക്കുന്നു. ഹരിക്ക് എന്തെങ്കിലും നിയമപരമായ കാര്യങ്ങളിൽ വ്യെക്തത വരുത്താനുണ്ടെങ്കിൽ ശ്യാമപ്രസാദിനെയാണ് സമീപിക്കുന്നത്.
കിടക്കാൻ നേരം സ്വപ്നയെ വിളിച്ചുനോക്കിയ ഹരിക്ക് അവൾ ബിസിയാണെന്നുള്ള സന്ദേശമാണ് കിട്ടിയത്. ഫോൺ മാറ്റിവച്ച് കിടന്ന ഹരി ഉറക്കത്തിലേക്ക് വഴുതിവീഴാറായപ്പോഴാണ് സ്വപ്ന അവനെ വിളിക്കുന്നത്. വീണ്ടും ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാണ് ഹരി ഉറങ്ങുന്നത്. അതുവരെ സ്വപ്നയുമായി കത്തിവയ്ക്കുകയായിരുന്നു ഹരി.
……….
കാലത്ത് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് വളരെ വൈകിയാണ് ഹരി എഴുന്നേൽക്കുന്നത്. വൈഗ അപ്പോഴേക്കും ഫുഡൊക്കെ റെഡിയാക്കി ടേബിളിൽ അടുക്കിവച്ചിട്ട് ഓഫീസിൽ പോയിട്ടുണ്ട്. ഹരി എഴുന്നേറ്റ് നോക്കുമ്പോൾ സ്വപ്നയുടെ മിസ്കോൾ ഫോണിൽ കിടപ്പുണ്ട്. ബാക്കിയൊക്കെ പിന്നെ, ആദ്യം സ്വപ്നയെ വിളിച്ചേക്കാമെന്ന് കരുതി ഹരി ഡയൽ ചെയ്തു
: എന്താണ് മോളെ, രാവിലെതന്നെ ഒരു മിസ്കോൾ
: രാജാവ് ഇപ്പോഴായിരിക്കും എഴുന്നേറ്റത് അല്ലെ… , വേഗം പോയി ഫ്രഷായി വന്ന് എന്തെങ്കിലും കഴിക്കാൻ നോക്ക്..
: നീ എന്തിനാ വിളിച്ചേ, ആദ്യം അത് പറ
: എനിക്ക് എന്റെ കെട്ടിയോനെ വിളിച്ചൂടെ…
: ഓഹോ.. അങ്ങനെയാണോ. എന്ന മോള് വേഗം ഒരു ഓട്ടോ പിടിച്ച് ഇവിടേക്ക് വന്നേ.. കെട്ടിയോൻ നല്ല മൂഡിലാ രാവിലെതന്നെ
: ഏത് നേരവും ഈ ചിന്തയേ ഉള്ളു… ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ
: പറ… എന്തോ ഒപ്പിച്ചിട്ടുണ്ടല്ലോ
: അല്ലാ….. എന്തായാലും ഹരിയേട്ടൻ ഒറ്റയ്ക്കല്ലേ പോകുന്നത്, കാറിൽ സ്ഥലവും ഉണ്ട്, എന്ന പിന്നെ ഞാനും കൂടി….
: ഇതല്ലേ പോത്തേ ഇന്നലേ നിന്നോട് പറഞ്ഞത്…
: ഞാൻ വരുന്നില്ലെന്ന് വിചാരിച്ചതാ.. പക്ഷെ, ഹരിയേട്ടനെ ഒറ്റയ്ക്ക് വിട്ടാൽ
💬 Comments
View all comments