Chapter Title : കണക്കുപുസ്തകം 4 [Wanderlust]
വന്നതുമുതൽ പാത്തും പതുങ്ങിയും ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്.. ഞാൻ കുറേതവണ കണ്ടു. ചോദിച്ചപ്പോഴൊക്കെ ബ്ലെസ്സിയോട് ആണെന്നാ പറഞ്ഞത്..
: ബ്ലെസ്സി ഇടയ്ക്കൊക്കെ വിളിക്കാറുള്ളതല്ലേ… പിന്നെ നിനക്ക് എന്താ സംശയം തോന്നാൻ
: ബ്ലെസ്സിയെ കൂടാതെ വേറെയും ഏതോ പെണ്ണിനെ വിളിക്കുന്നുണ്ട്…മാഡം എന്നാണ് ചേച്ചി അവരെ വിളിക്കുന്നത്…ബ്ലെസ്സിയെ എന്തായാലും അങ്ങനെ വിളിക്കില്ലല്ലോ
: ഉം… നീ എന്തായാലും അവളെയൊന്ന് ശ്രദ്ദിക്ക്. എന്തെങ്കിലും സംശയം തോന്നിയാൽ അപ്പോ എന്നെ അറിയിക്കണം… ചിലപ്പോ നമ്മുടെ തോന്നൽ ആണെങ്കിലോ
: തോന്നലൊന്നും അല്ല കൊച്ചമ്മേ… . അന്ന് ചേച്ചിയെ തട്ടിക്കൊണ്ടുപോയവർ ആണോ എന്ന എന്റെ സംശയം... എനിക്കും മോൾക്കും ഇനിയെങ്കിലും നല്ല രീതിയിൽ ജീവിക്കണം അതിന് ഇവരുടെ കൂടെ നിന്നാൽ ശരിയാവില്ല, മാഡം പറയുന്നപോലെ ഞാൻ ചെയ്യാം എന്നൊക്കെ പറയുന്നുണ്ടായിരുന്നു….
: ഓഹോ.. അപ്പൊ വേശ്യയ്ക്കും ജീവിക്കാനുള്ള മോഹമൊക്കെ ഉണ്ടായിത്തുടങ്ങി അല്ലെ…. ഉം.. നീയിത് ആരോടും പറയണ്ട. നാളെമുതൽ അവൾ സംസാരിക്കുന്നത് എല്ലാം ഒളിഞ്ഞിരുന്ന് കേൾക്കണം.. എന്നിട്ട് അപ്പപ്പോ എന്നെ അറിയിക്കണം, കേട്ടല്ലോ…
: ശരി കൊച്ചമ്മേ…
………/………../………./………
കാലത്ത് അവറാച്ചനെ കണ്ട് ഷേർളി പറഞ്ഞ കാര്യങ്ങളെല്ലാം ബോധിപ്പിച്ച ശേഷം അന്നാമ്മ ഡെന്നിസിന് ഫോൺ ചെയ്തു. മുൻകോപിയും എടുത്തുചാട്ടക്കാരനുമായ ഡെന്നിസ് ഉടനെ അവറാച്ചനെ വഴക്കുപറയുകയാണ് ചെയ്തത്.
: അപ്പനോട് അന്നേ പറഞ്ഞതാ ഈ കൂത്തിച്ചി മോളെയൊന്നും തലയിലെടുത്ത് വയ്ക്കേണ്ടെന്ന്…. ആരാണ് അന്ന് ഇവളെ തട്ടിക്കൊണ്ടുപോയതെന്നോ എന്താണ് അവരുടെ ഉദ്ദേശമെന്നോ അറിയാതെ അവളെ വീട്ടിൽ കയറ്റരുതെന്ന് പറഞ്ഞപ്പോ അപ്പനായിരുന്നില്ലേ കൃമികടി..
: നീയൊന്ന് അടങ്ങെടാ ചെറുക്കാ… ആദ്യം നീ ആന്റണിയെ വിളിച്ച് ബോംബെയിൽ ഒന്ന്
💬 Comments
View all comments