0%

Chapter Title : കണക്കുപുസ്തകം 4 [Wanderlust]

Author : wanderlust Read All Parts 2.3K

അന്വേഷിക്കാൻ പറ.. എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല..

: അന്നേ അവന്മാരെ കണ്ടെത്തണമെന്ന് ഞാൻ പറഞ്ഞതല്ലേ… അപ്പൊ അപ്പനല്ലേ പറഞ്ഞത് മേരിയെ എനിക്ക് വിശ്വാസമാണ് അവളെന്നെ ചതിക്കില്ല…. എന്തൊക്കെയായിരുന്നു…വയസാം കാലത്ത് ജയിലിലെ ചോറ് തിന്നേ അടങ്ങൂ എന്നാണോ…

നീണ്ട നേരത്തെ സംഭാഷണത്തിന് ശേഷം ഫോൺ കട്ടാക്കിയ അന്നാമ്മ അവളുടെ ആകുലതകൾ അവറാച്ചനുമായി പങ്കുവച്ചു.

: ഇച്ചായ.. മേരിയെങ്ങാൻ ഉള്ള സത്യങ്ങൾ വിളിച്ചുപറഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല…

: അവള് ഒന്നും പറയില്ല… നീയിപ്പോ ഇതൊന്നും അറിഞ്ഞതായി ഭാവിക്കണ്ട, ഞാൻ പറയാം എന്ത് വേണമെന്ന്

: ഉം… മേരിയെങ്ങാൻ കൂറ് മാറിയാൽ പിന്നെ പലരും ഉണ്ടാവും അവളെ പിൻപറ്റി നമ്മളെ തകർക്കാൻ…

: നീ ഒന്ന് സമാധാനിക്ക് അന്നാമ്മേ… നീ ആദ്യം നിന്നെ ഏല്പിച്ച പണി ചെയ്യ്

: അതിന് ഹരി ഏതോ ബിസിനസ് ടൂറിലാണ്…  ഇന്നലെ രാത്രി ഞാൻ അവന്റെ സെക്രെട്ടറിയെ വിളിച്ചിരുന്നു. നാളെ എത്തുമെന്നാ അറിഞ്ഞത്

: സെക്രട്ടറി എങ്ങനെ… നമ്മുടെ വരുതിക്ക് വരുന്ന പെണ്ണാണോ..

: ഞാൻ മുട്ടിനോക്കുനുണ്ട്… കുറച്ച് കാശ് എറിഞ്ഞാൽ മറിയും, വീട്ടിലൊക്കെ ഇത്തിരി കഷ്ടപാടുള്ള കൂട്ടത്തിലാണ്…

: ഇച്ചിരി കാശ് പോയാലും കുഴപ്പമില്ല, അവളെ കൂടെ കൂട്ടിക്കോ… സെക്രട്ടറി അറിയാതെ ഒരു ഫയലും പുറത്തേക്ക് പോവില്ല. അതൊകൊണ്ട് അവളേക്കാൾ നന്നായി  ചാരപണിയെടുക്കാൻ വേറെയാർക്കും ആവില്ല..

: എന്തായാലും ഹരിയെ കാണുന്നതിന് മുൻപ് അവളെയൊന്ന് കാണാം, ഇല്ലേ ഇച്ചായാ..

: ഉം…. നീ എന്താണെന്ന് വച്ചാൽ ചെയ്യ്… ഞാൻ ഒന്ന് ആന്റണിയെ വിളിച്ച് നോക്കട്ടെ….

…………….

നേരം പരപരാ വെളുത്തിട്ടും ഹരി ഇതുവരെ

💬 Comments

View all comments