Chapter Title : കണക്കുപുസ്തകം 4 [Wanderlust]
എഴുന്നേറ്റിട്ടില്ല…എങ്ങനെ എഴുന്നേൽക്കും, എപ്പോഴാ ഉറങ്ങിയത്.. സ്വപ്നയുമായി സല്ലപിക്കൽ അല്ലായിരുന്നോ രാത്രി മുഴുവൻ. എങ്കിലും സ്വപ്ന കാലത്തുതന്നെ കുളിച്ചൊരുങ്ങി അമ്മായിയുടെ കൂടെ അടുത്തുള്ള അമ്പലത്തിലൊക്കെ പോയിവന്ന് അടുക്കള ജോലിയിൽ മുഴുകിയിരിക്കുകയാണ്. അമ്മാവൻ രാവിലെ എഴുന്നേറ്റ് കറവയും കഴിഞ്ഞ് പാൽ സൊസൈറ്റിയിൽ പോയിവന്ന് പൈക്കളെ തീറ്റിക്കുന്ന തിരക്കിലാണ്.
: മോളെ സ്വപ്നേ… അതൊക്കെ അവിടെ വച്ചേ, മോള് പോയി ഹരിയെ വിളിക്ക്, ഇല്ലെങ്കിൽ ചിലപ്പോ അവൻ ഉച്ചവരെ കിടന്നുറങ്ങും
: ഉറക്കത്തിൽ വിളിച്ചെഴുന്നേൽപിച്ചിട്ട് എനിക്ക് വഴക്ക് കിട്ടുമോ…
: അതെന്തായാലും ഇല്ല… അവൻ ഇതുവരെ ആരോടും ദേഷ്യപെടുന്നത് ഞാൻ കണ്ടിട്ടില്ല, അത്രയ്ക്ക് പാവമാ എന്റെ മോൻ
: അമ്മായി ആള് കൊള്ളാലോ…. ഇങ്ങനുണ്ടോ ഒരു തള്ള്
: സത്യമായിട്ടും അതെ… എന്ന വൈഗ അങ്ങനല്ല കേട്ടോ, അവള് ആളും തരവുമൊന്നും നോക്കില്ല, എന്റെ മോളായതുകൊണ്ട് പറയുവല്ല, അതൊരു പോക്കിരി പെണ്ണാണ്…
സ്വപ്ന കൈയൊക്കെ കഴുകി പതുക്കെ മുകളിലേക്ക് നടന്നു. ഹരിയുടെ കിടപ്പ് കണ്ടിട്ട് അവൾക്ക് ചിരിയാണ് വന്നത്. ഇതെന്താ പാടത്തെ തവളയോ… ഇതെന്ത് കിടപ്പാണ് ഈ ഹരിയേട്ടൻ കിടക്കുന്നത്… ചിരിയടക്കിപ്പിടിച്ച് സ്വപ്ന പതുക്കെ ഹരിയുടെ മുതുകിൽ തട്ടിവിളിച്ചു...അവളുടെ നനുത്ത കൈയ്യുടെ കുളിർ ഹരിയുടെ ചെമ്പൻ രോമരാജികളെ ഉണർത്തി. ഉറക്കത്തിൽ നിന്നും പതുക്കെ കണ്ണുകൾ തുറന്ന ഹരിയുടെ മുഖം സ്വപ്നയെനോക്കി പുഞ്ചിരിതൂകി. നെറ്റിയിൽ ചന്ദന കുറി ചാർത്തി മുടിയിഴകളിൽ തുളസിക്കതിർ ചൂടിയ സ്വപ്നയെത്ര സുന്ദരി.
: ഹലോ സാറേ… മതി നോക്കിയത്, ഇതെന്താ ആദ്യമായിട്ട് കാണുവാണോ എന്നെ
: എത്ര കണ്ടാലും മതിവരുന്നില്ല മോളേ… നീയിങ്ങനെ കുളിച്ചൊരുങ്ങി കുറിയൊക്കെ തൊട്ട് പൂത്തുലഞ്ഞ്
💬 Comments
View all comments