0%

Chapter Title : കണക്കുപുസ്തകം 4 [Wanderlust]

Author : wanderlust Read All Parts 2.3K

നിൽക്കുന്നത് കണ്ടാൽ ആരായാലും നോക്കി നിന്നുപോകും…

: അയ്യോ മതി… കണ്ണ് വെക്കല്ലേ ഹരിയേട്ടാ, ജീവിച്ച് പൊക്കോട്ടെ

: കാലത്തുതന്നെ ഫ്രഷായി എന്തെങ്കിലും തരാൻ തോന്നുന്നുണ്ടോ…

: താഴെ നല്ല ചൂടുള്ള ചട്ടുകം ഇരിപ്പുണ്ട്, അതുവച്ച് ഒന്ന് തരട്ടെ..

ഇതുംപറഞ്ഞ് കട്ടിലിൽ നിന്നും എഴുന്നേറ്റ് ഓടാൻ തുടങ്ങിയ സ്വപ്നയുടെ കയ്യിൽ ഹരി പിടുത്തമിട്ടു. തലതിരിച്ച് ഹരിയെ നോക്കുന്ന അവളുടെ നെഞ്ചിടിപ്പ് കൂടി. ഹരിയുടെ കൈ പിന്നിലേക്ക് വലിയുംതോറും ഇരുവർക്കുമിടയിലെ അകലം കുറഞ്ഞുവന്നു. സ്വപ്നയുടെ കണ്ണുകളിൽ നിഴലിക്കുന്ന ഭയത്തെ ഹരി വകവച്ചില്ല. അവളുടെ കൈപിടിച്ച് വലിച്ചതും പെണ്ണ് ഹരിയുടെ വിരിഞ്ഞ മാറിലേക്ക് തെന്നിവീണു. സ്വപ്നയുടെ ശ്വാസഗതി വേഗത്തിലാവുന്നത് ഹരി തന്റെ നെഞ്ചിലറിഞ്ഞു… തന്റെ കൈകൾക്കുള്ളിൽ നിന്നും കുതറി മാറുവാനുള്ള സ്വപ്നയുടെ ശ്രമത്തിന് വിരാമമിട്ടുകൊണ്ട് ഹരി അവളുടെ കവിളുകൾ കൈക്കുമ്പിളിലാക്കി ചന്ദനകുറിതൊട്ട തിരുനെറ്റിയെ ചുംബനത്താൽ മൂടി…

: എടി പെണ്ണേ… പേടിച്ചുപോയോ…

: പിന്നില്ലാതെ… ഇങ്ങനുണ്ടോ ഒരു പെണ്ണുപിടിയൻ

: ആഹാ.. അതിന് ഞാൻ പിടിച്ചിട്ടൊന്നും ഇല്ലല്ലോ… ദേ നോക്കിയേ എന്റെ രണ്ട് കൈയും ഫ്രീയാണ്, നീയല്ലേ എന്റെ നെഞ്ചത്ത് കയറി കിടക്കുന്നത്…

: ദുഷ്ടൻ…. മിണ്ടണ്ട എന്നോട്

: ഇനി എന്റെ മോള് എഴുന്നേറ്റ് പോയേ… ഞാൻ വേഗം റെഡിയായി താഴേക്ക് വരാം ട്ടോ…

: ഉം… വാ വാ …

ഹരി താഴേക്ക് വന്നശേഷം എല്ലാവരും ഒരുമിച്ചിരുന്ന് അമ്മായിയുടെ രുചിക്കൂട്ടുകൾ അനുഭവിച്ചറിഞ്ഞു. തെങ്ങിൻ കള്ളൊഴിച്ച് പുളിപ്പിച്ച മാവുകൊണ്ട് ഉണ്ടാക്കിയ ദോശ, സാമ്പാറും ചട്ണിയും കൂട്ടി നന്നായൊന്ന് പെരുമാറി. കഴിച്ചു കഴിഞ്ഞ് ഡ്രെസ്സൊക്കെ മാറി സ്വപ്നയെ കൂട്ടി പുറത്തേക്കിറങ്ങിയ

💬 Comments

View all comments