Chapter Title : കണക്കുപുസ്തകം 4 [Wanderlust]
ഹരി നേരെ പോയത് തന്റെ അച്ഛന്റെ വിയർപ്പും അധ്വാനവുമായിരുന്ന കടയിരിക്കുന്ന അങ്ങാടിയിലേക്കാണ്. വലിയൊരു സിറ്റിയായി മാറിയ അവിടം ഇന്നും കാത്തുസൂക്ഷിക്കുന്ന ചരിത്ര സ്മാരകമായി ഒരു പറമ്പും കത്തി ചാമ്പലായ കടയുടെ അവശിഷ്ടങ്ങളും കാണാം. പട്ടണത്തിന് ഒത്ത നടുവിലായി വലിയൊരു പ്ലോട്ട് ഇന്നും ഒഴിഞ്ഞു കിടക്കുന്നത് ആരിലും അത്ഭുതമുണർത്തും. കോടികൾ വിലവരുന്ന ആ പ്ലോട്ടിൽ പലരും കണ്ണുവച്ചെങ്കിലും ഹരിയുടെ ഉറച്ച തീരുമാനമായിരുന്നു അത് വിൽക്കില്ലെന്നത്.
: ഹരിയേട്ടാ.. ഇത് വില്കുന്നില്ലെങ്കിൽ നമുക്കുതന്നെ ഇവിടെ എന്തെങ്കിലും തുടങ്ങിക്കൂടെ
: എന്റെ മനസ്സിൽ ഒരു പ്ലാൻ ഉണ്ട്…. ഇപ്പോഴല്ല കുറച്ച് കഴിയട്ടെ
: നമുക്ക് ഒന്ന് ഇറങ്ങി നോക്കിയാലോ
: ഹേയ് അത് പറ്റില്ല, എന്നെ ഇവിടെ ആർക്കും അറിയില്ല, അച്ഛന്റെ മരണത്തിന് ശേഷം ഞങ്ങൾ ആരും ഇതുവരെ ഈ സ്ഥലത്ത് വന്നിട്ടില്ല. ദേ ആ കാണുന്ന വലിയ കട കണ്ടോ, അതാണ് അവറാച്ചന്റെ ആദ്യത്തെ സംരംഭം
: അത് അങ്ങ് കത്തിച്ചാലോ ഹരിയേട്ടാ..
: നീ വൈഗയുടെ ആരെങ്കിലും ആണോ..
: അതെന്തേ
: അല്ല, സാദാരണ അവളാണ് ഇതുപോലത്തെ ഐഡിയയുമായിട്ട് വരുന്നത്
: എന്നാപ്പിന്നെ ഹരിയേട്ടൻ തന്നെ പറ…. ആസൂത്രണ കമ്മിഷൻ ചെയർമാൻ അല്ലെ
: എടി എടി മതിയെടി ആക്കിയത്… നീ കണ്ടോ ഈ നാട്ടുകാരെക്കൊണ്ട് തന്നെ ഞാനത് കത്തിക്കും…
: അത് പൊളിച്ചു… ഇനി നമ്മുടെ അടുത്ത പ്ലാൻ എന്താ..
: നമുക്ക് ഇന്ന് മുഴുവൻ കറങ്ങാം.. എന്നിട്ട് നാളെ രാവിലെ കൊച്ചിക്ക് വിടാം, എന്തേ
: ഡബ്ബിൾ ഓക്കേ..
സ്വപ്നയുമായി ഹരി ഹിൽ സ്റ്റേഷനുകൾ
💬 Comments
View all comments