Chapter Title : കണക്കുപുസ്തകം 4 [Wanderlust]
ലക്ഷ്യമാക്കി വണ്ടി പായിച്ചു. കാടും മലയും പച്ചപ്പും ആവോളം ആസ്വദിച്ച് നാടൻ ഭക്ഷണങ്ങളുടെ രുചിയറിഞ്ഞ് ഉച്ചതിരിഞ്ഞ് രണ്ടുപേരും വീട്ടിലേക്കുള്ള യാത്ര തുടർന്നു. സ്വപ്നയുടെ ഫോണിലേക്ക് അന്നാമ്മയുടെ കോൾ വന്നതോടെ ഹരി വണ്ടി ഒതുക്കി നിർത്തി.
: ഹരിയേട്ടാ… മിക്കവാറും പാർട്ടിയുടെ കാര്യം പറയാൻ ആയിരിക്കും
: ഇനി അധികം വൈകിപ്പിക്കണ്ട… വരുന്ന ശനിയാഴ്ച ആവാം എന്ന് പറ. സ്ഥലവും സമയവുമൊക്കെ അവരോട് തന്നെ തീരുമാനിക്കാൻ പറ
: ഓക്കേ..
അന്നാമ്മയുമായി സംസാരിച്ച് ഡീൽ ഉറപ്പിച്ച ശേഷം വണ്ടി മുന്നോട്ട് നീങ്ങി…
: എന്റെ മോളേ… നിന്നെ സമ്മതിച്ചു, പഠിച്ച കള്ളിതന്നെ.. എന്തൊരു അഭിനയമായിരുന്നു
: പിന്നല്ല… ഞാൻ ഹരിയേട്ടന്റെ കൂടെയുണ്ടെന്ന് പറഞ്ഞാൽ പിന്നെ ആ തള്ളയ്ക്ക് നൂറ് ചോദ്യങ്ങളുണ്ടാവും ചോദിക്കാൻ..
: അതെന്തിനാ അവർ നിന്നെ കാണാൻ പറ്റുമോന്ന് ചോദിച്ചത്..
: ആഹ്.. എനിക്കറിയില്ല, ഹരിയേട്ടൻ മുന്നേ പറഞ്ഞപോലെ നമ്മുടെ ഓഫീസിലുള്ള ആൾക്കാരെ റാഞ്ചുന്നതിന്റെ ഭാഗമായിരിക്കും…
: ഉം…
: ഹരിയേട്ടൻ എന്തിനാ ശനിയാഴ്ച മതിയെന്ന് പറഞ്ഞത്… അടിച്ച് ഓഫാവാൻ ആയിരിക്കും അല്ലെ, ഞായറാഴ്ച ലീവല്ലേ
: ഒന്ന് പോടി…നീ ചുമ്മാ ഓരോന്ന്….
: ഉം..ഉം..
വൈകുന്നേരം എല്ലാവരുമൊത്ത് പറശ്ശിനിക്കടവ് മുത്തപ്പ സന്നിധിയിൽ ദർശനം നടത്തിയ ശേഷം സ്വപ്നയുമൊത്ത് ചെറിയൊരു ബോട്ട് സവാരിയും നടത്തി സന്ധ്യയോടെ ഹരി വീട്ടിൽ തിരിച്ചെത്തി. നാളെ കാലത്ത് കൊച്ചിയിലേക്ക് തിരിച്ച് പോകാനുള്ള ഒരുക്കങ്ങളിലാണ് സ്വപ്ന.
…………………………..
വൈകുന്നേരത്തെ ട്രാഫിക് തുടങ്ങുന്നതിനുമുമ്പ് വീടുപിടിക്കാനായി ഓഫീസിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് കമ്മീഷണർ വൈഗയുടെ അടുത്തേക്ക് വരുന്നത്.
: നീ ഇറങ്ങാറായോ..
: പിന്നല്ലാതെ… എന്തേ
💬 Comments
View all comments