Chapter Title : കണക്കുപുസ്തകം 5 [Wanderlust]
ഉറങ്ങിയതും പോരാഞ്ഞിട്ട് കുറ്റം മുഴുവൻ എനിക്കോ…
: അയ്യോ…
സ്വപ്നയുടെ ചമ്മിയ മുഖത്തേക്ക് നോക്കി ഹരി അവളെ കെട്ടിപിടിച്ച് മലക്കം മറിഞ്ഞു. ഹരിയുടെ നെഞ്ചിൽ കമഴ്ന്നു കിടക്കുന്ന സ്വപ്ന അവന്റെ കഴുത്തിനും ചുമലിനുമിടയിൽ മുഖംചേർത്ത് കിടന്നു. അവൾ തന്റെ ഇരുകൈകൾകൊണ്ടും ഹരിയുടെ മുടിയിൽ തലോടിക്കൊണ്ട് കിടന്നു.
: സ്വപ്നേ….
: ഉം….
: എന്നും ഇതുപോലെ ആയിരുന്നെങ്കിൽ അല്ലെ…
: ഉം… ഹരിയേട്ടാ… ഉമ്മ
ഹരിയുടെ കഴുത്തിൽ അവളുടെ ചുണ്ടുകൾ അമർന്നു. ഹരി തന്റെ കൈവിരലുകളാൽ സ്വപ്നയുടെ പുറം മേനിയിൽ പതിയെ തലോടി. അവന്റെ കൈകൾ സ്വപ്നയുടെ മുടിയിഴകൾക്കിടയിലൂടെ ഓടിനടന്നു. അവളുടെ കഴുത്തിൽ മൃദുവായി തലോടിയ ശേഷം അവളെ ചേർത്തുപിടിച്ച് മലക്കം മറിഞ്ഞ് സ്വപ്നയുടെ മുകളിലായി ഹരി കിടന്നു. അവളുടെ ഉയർന്നു താഴുന്ന മാറിടത്തിൽ നെഞ്ചുചേർത്തുവച്ച് ഹരി തന്റെ ചുണ്ടുകളെ സ്വപ്നയുടെ ചുണ്ടുകളോട് ചേർത്തു. സ്വപ്നയുടെ ഇളംചുണ്ടുകളെ പതിയെ കടിച്ചെടുത്ത് നുണയുമ്പോൾ അവളുടെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ഹരിയുടെ ചൂടും ചുണ്ടുകളിലെ നനവും സ്വപ്നയെ വല്ലാത്തൊരവസ്ഥയിലാക്കി. അവളുടെ പൂമേനിയിൽ കുളിരുകോരി, രോമരാജികൾ എഴുന്നേറ്റുനിന്ന് ആനന്ദനൃത്തമാടി.
: സ്വപ്നേ….
: ഏട്ടാ…
: സുഖിച്ചോ എന്റെ മുത്തിന്
: ആദ്യായിട്ടാ ഇങ്ങനെ… എന്തോ എന്റെ വയറൊക്കെ ഉള്ളിലേക്ക് വലിഞ്ഞതുപോലുണ്ട്.. പിന്നെ ആകെയൊരു വിറയലും
: ഉമ്മ… ഇനിയും സുഖിക്കണോ
: ഉം…. പക്ഷെ ഇപ്പൊ വേണ്ട.. ഹരിയേട്ടൻ എന്റേതുമാത്രമായ ശേഷം
: ഉം.. അന്ന് ഞാൻ എന്റെ മുത്തിനെ സുഖിപ്പിച്ച് കൊല്ലും
: എഴുന്നേൽക്കണ്ടേ…. സമയം എന്തായി
: അധികമൊന്നും ആയിട്ടില്ല.. നീ വാ, ഞാൻ നല്ലൊരു കാഴ്ച കാണിച്ചുതരാം
💬 Comments
View all comments