0%

Chapter Title : കണക്കുപുസ്തകം 5 [Wanderlust]

Author : wanderlust Read All Parts 2.2K

ഹരി സ്വപ്നയുടെ അരികിലേക്കായി അൽപ്പം നീങ്ങി കിടന്നു. സ്വപ്നയുടെ മനസിലുള്ള കാര്യങ്ങളെല്ലാം കേട്ടശേഷം അവൻ അവളുടെ കവിളിൽ ചെറുതായൊന്ന് തട്ടി.

: ഉം… അപ്പൊ ബുദ്ദിയുണ്ട്…എന്റെ സുന്ദരികുട്ടിക്ക് ഇന്ന് ഉറങ്ങണ്ടേ… സമയം കുറേയായി

: എന്ന വാ… ഉറങ്ങാം..

: എന്നാപ്പിന്നെ ഞാൻ ഇച്ചിരി മാറി കിടക്കാം, മോളിവിടെ സമാധാനത്തിൽ ഉറങ്ങിക്കോ

: മതി ആക്കിയത്… ഹരിയേട്ടൻ എവിടേം പോണ്ട ഇവിടെത്തന്നെ കിടന്നാ മതി… ഉമ്മ..

: നേരിട്ട് താടി മുത്തേ

: ഉമ്മകിട്ടിക്കഴിയുമ്പോൾ കെട്ടിപ്പിടിക്കാൻ തോന്നും അതും കഴിഞ്ഞ് വേറെ എന്തെങ്കിലും തോന്നും.. അതുകൊണ്ട് മോനിപ്പോ ഇതുമതി

: ഞാൻ ഉറങ്ങി…

ഉറക്കത്തിൽ രണ്ടുപേരും പരസ്പരം മുട്ടിയുരുമ്മി ദേഹത്ത് കാലൊക്കെ കയറ്റിവച്ച് കിടപ്പാണ്. കോടമഞ്ഞിൽ പുതഞ്ഞ കുന്നിൽ മുകളിലേക്ക് സൂര്യരശ്മികൾ എത്തിനോക്കാൻ മടിക്കുന്നുണ്ട്. കിളികളുടെ കളനാദം ശ്രവിച്ചുകൊണ്ട് ഹരി ഉറക്കമുണരുമ്പോൾ സ്വപ്ന ഹരിയുടെ മാറിൽ മുഖംചേർത്തുവച്ച് തുടയെടുത്ത് ഹരിയുടെ ദേഹത്ത് വച്ച് അവനെ ഇറുകെ കെട്ടിപിടിച്ചുകൊണ്ട് കിടക്കുകയാണ്.  ഉറങ്ങുന്ന അവളെകാണാൻ എന്തൊരു ചേലാണ്. നിഷ്കളങ്കമായ ആ മുഖത്തേക്ക് നോക്കിയപ്പോൾ ഹരിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്. അവളെ ശല്യപ്പെടുത്താതെ ഹരി തന്റെ നല്ല പാതിയെ കെട്ടിപിടിച്ച് വീണ്ടും അൽപനേരം കിടന്നു.

ഉറക്കം ഞെട്ടിയ സ്വപ്ന കണ്ണുകൾ തുറന്നു നോക്കുമ്പോൾ അവൾക്ക് ചമ്മലും നാണവുമാണ് ഒരുമിച്ചെത്തിയത്. ഉടനെ അവൾ ഹരിയുടെ ദേഹത്തുനിന്നും തുടയെടുത്ത് തന്റെ കൈകൾ അയച്ചുകൊണ്ട് ഹരിയെ പതുക്കെ അവളിൽ നിന്നും അടർത്തിമാറ്റി.

: മാറ്റണ്ട മോളേ… കുറേനേരമായി നമ്മളിങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്

: ദുഷ്ടൻ.. അപ്പൊ നേരത്തേ എഴുന്നേറ്റിരുന്നു അല്ലെ

: ആഹാ… എന്നെ കെട്ടിപിടിച്ച്

💬 Comments

View all comments