Chapter Title : കണക്കുപുസ്തകം 5 [Wanderlust]
ബാറിലൊന്ന് കയറി നിരങ്ങി.. അത് ഞാൻ പോട്ടെന്ന് വച്ചു. ഒന്നുമില്ലേലും നമ്മുടെ പഴയ സുഹൃത്തിന്റെ മോളല്ലേ… മോളുടെ അച്ഛൻ അങ്ങനൊരു വൃത്തികേട് കാണിച്ചെങ്കിലും മോള് നല്ലൊരു പോലീസ് ഉദ്യോഗസ്ഥ ആണല്ലോ എന്ന ഞാൻ കരുതിയത്. പക്ഷെ നീയും ഇങ്ങനെ പിഴച്ചുപോകുമെന്ന് അന്നാമ്മച്ചി ഒട്ടും കരുതിയില്ല..
I P S കൊച്ചേ…. നീ കളിച്ച ബോംബേ കളിക്ക് പുറകിൽ വേറെ ഉദ്ദേശമുണ്ടെന്ന് ഇന്നലെയാ അറിഞ്ഞത്, അപ്പൊത്തന്നെ അന്നാമ്മയുടെ പിള്ളേര് നിന്റെ പുറകെ കൂടിയതാ. ഞങ്ങളൊന്ന് പുറകെ വന്നപ്പോഴേക്കും നീയിങ്ങനെ പേടിച്ചാലോ മോളെ…
: നിങ്ങൾക്കെങ്ങനെ ഈ വീഡിയോ കിട്ടി
: അന്നാമ്മ കുറച്ചു അനാഥ പിള്ളേരെ വളർത്തുന്നുണ്ട്… അവറ്റകൾക്ക് കൂടും കുടുംബവുമൊന്നും ഇല്ലാത്തതുകൊണ്ട് പറയുന്ന പണി വൃത്തിയായി ചെയ്യും. കുറച്ച് കള്ളും കഞ്ചാവും വല്ലപ്പോഴും ഒരു പെണ്ണിനേയും മുന്നിലേക്ക് ഇട്ടുകൊടുത്താൽ മതി.. അനുസരണയുള്ള പട്ടികളെപ്പോലെ പുറകെ നടന്നോളും
: നിങ്ങൾക്ക് എന്താ വേണ്ടത്… നമുക്ക് സംസാരിച്ച് ഒരു തീരുമാനത്തിൽ എത്താം. പക്ഷെ ഈ വീഡിയോസ് ഇനി ആരും കാണരുത്
: ആരെങ്കിലും കണ്ടാൽ അറിയാലോ നിനക്ക്, ഡിപ്പാർട്മെന്റ് തല അന്വേഷണമായി, സർക്കാരിൽ പ്രഷർ ചെലുത്തിയാൽ ചിലപ്പോ സസ്പെൻഷൻ വരെ ആവും, അനാശാസ്യമെന്ന് പറഞ്ഞ് പാവങ്ങളെ പൊക്കി അകത്തിടുന്ന ഏമാന്മാർ തന്നെ ഇങ്ങനൊക്കെ കാണിച്ചെന്നറിഞ്ഞാൽ ചാനലുകാർ ചുമ്മാ ഇരിക്കുമോ… അങ്ങനെ അങ്ങനെ. നിന്നെക്കൊണ്ട് എനിക്ക് ഒന്നും സാധിക്കാനില്ല… നിന്റെ മേലുദ്യോഗസ്ഥൻ ഇല്ലേ അയാളെ കണ്ടോളാം ഞാൻ..
: അന്നാമ്മ പ്ലീസ്… നമുക്ക് എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാക്കാം. മേരിയെ തട്ടികൊണ്ട് പോയത് ഞാൻതന്നെയാ, പക്ഷെ എത്ര ചോദിച്ചിട്ടും അവൾ എന്നോട്
💬 Comments
View all comments