0%

Chapter Title : കണക്കുപുസ്തകം 5 [Wanderlust]

Author : wanderlust Read All Parts 2.2K

: നിന്നോടുള്ള ദേഷ്യത്തിൽ ഇന്നുതന്നെ മേരിയെ തീർത്തുകളയുമോ അന്നാമ്മ..

: അതെന്തായാലും ഇല്ല…. അതിന് എന്താ വേണ്ടതെന്ന് ഏട്ടനറിയാമല്ലോ…

: ഉം… ശരി എന്ന.. നീ ശ്യാമിനോട് കാര്യങ്ങൾ പറയാൻ മറക്കണ്ട

: അത് ഞാൻ പറഞ്ഞോളാം… എന്റെ ഏട്ടത്തിയമ്മ എവിടെ, അവസാനം പീഡനത്തിന് പരാതിയുമായി എന്റെയടുത്തേക്ക് തന്നെ വരുമോ .. രണ്ടാളും കൂടി അവിടെന്താ പരിപാടി

: ഞാൻ ഇവിടുണ്ട് മോളെ…. എന്നാലും ഇത്രയും പാവമായ ഏട്ടന് എങ്ങനാ ഇതുപോലൊരു കാന്താരി അനിയത്തിയെ കിട്ടിയതെന്നാ ഞാൻ ചിന്തിക്കുന്നേ..

: എന്റെ ഏട്ടത്തീ… ആയിരിക്കുന്ന മൊതല് ഏതാ സാധനമെന്ന് ഏട്ടത്തിക്ക് ശരിക്കും അറിയാഞ്ഞിട്ടാ… വൈകാതെ മനസിലായിക്കോളും..

: ശരി ശരി…ഞാൻ ഹരിയേട്ടന് കൊടുക്കാം

: എടി എന്ന വച്ചോ… ഞങ്ങൾ ഒന്ന് പുറത്തൊക്കെ കറങ്ങിയേച്ചും കൊച്ചിക്ക് തിരിക്കാം…

: ആഹ് ഏട്ടാ… ഞാൻ വീട്ടിലേക്ക് വരില്ല കേട്ടോ, അങ്കിളിനെ വിളിച്ചു പറഞ്ഞായിരുന്നോ

: അതൊക്കെ ഞാൻ രാമേട്ടനോട് പറഞ്ഞിട്ടുണ്ട്. വീടും ബാക്കി കാര്യങ്ങളൊക്കെ അവിടെ ശരിയാക്കിയിട്ടുണ്ട്. നീ ധൈര്യമായി പൊക്കോ, ഏട്ടനല്ലേ പറയുന്നേ

………………….

വൈഗയുമായി സംസാരിച്ചശേഷം ഹരിയും സ്വപ്നയും വീട്ടിൽ  നിന്നും ഇറങ്ങി. മൂന്നാറിലെ ഏതാനും മനോഹര കേന്ദ്രങ്ങൾ സന്ദർശിച്ച് ഇരുവരും കൊച്ചിയിലേക്ക് യാത്രതിരിച്ചു.

: ഹരിയേട്ടാ… ഇതെന്തിനാ ഇത്ര ധൃതിയിൽ പോകുന്നേ

: ഇന്നുതന്നെ അന്നാമ്മയെ കാണണം. അതും അവരുടെ വീട്ടിൽ പോയി കാണണം. നമുക്ക് ഒരുമിച്ച് പോകാം

: അതെന്തിനാ ഇന്നുതന്നെ കാണുന്നേ

: ഇന്നലെ അന്നാമ്മ പറഞ്ഞ ഡീലിന് നമുക്ക് താത്പര്യമുണ്ടെന്ന് പറയണം, വേണ്ടിവന്നാൽ എന്തെങ്കിലും ഒരു ഗ്യാരണ്ടിയും കൊടുക്കാം..

:

💬 Comments

View all comments