0%

Chapter Title : കണക്കുപുസ്തകം 5 [Wanderlust]

Author : wanderlust Read All Parts 2.2K

പണി പാളുമോ…

: അത് അപ്പൊ നോക്കാം… നീ ചുമ്മാ ഇങ്ങനെ പേടിക്കല്ലേ എന്റെ സുന്ദരിക്കോതെ

: നേരത്തെ വൈഗ എന്തോ പറയുന്ന കേട്ടല്ലോ… ഇനി ഹരിയേട്ടൻ വല്ല ഗ്യാങ്സ്റ്ററോ മറ്റോ ആണോ

: ചുമ്മാതിരിയെടി… വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കല്ലേ

: ഉം… ഞാൻ കണ്ടുപിടിച്ചോളാം…

: ഇനി അഥവാ പോക്കിരി ആണെന്നിരിക്കട്ടെ, നീ എന്നെ വേണ്ടെന്ന് വയ്ക്കുമോ

: ഈ പോക്കിരിച്ചെക്കന്റെ നെഞ്ചിലെ ചൂട് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു… അതുകൊണ്ട് ഇനി നിന്നെവിട്ട് ഞാൻ പോകില്ല മോനേ ഹരിയേട്ടാ…

………….

ഉച്ചതിരിഞ്ഞ് കൊച്ചിയിലെത്തിയ ഹരിയും സ്വപ്നയും ഡ്രസ്സ് മാറി ഓഫീസ് സ്റ്റൈലിൽ അന്നാമ്മയുടെ വീട്ടിലേക്ക് പോകാനായി ഒരുങ്ങി. അന്നാമ്മയെ വിളിച്ച് കാര്യങ്ങൾ സംസാരിച്ച  ശേഷം ഹരി അന്നാമ്മയുടെ വീട് ലക്ഷ്യമാക്കി യാത്രതിരിച്ചു. ഹരിക്ക് തന്റെ ബിസിനസ് പങ്കാളിയാവാൻ തലപര്യമുണ്ടെന്നറിഞ്ഞതും അന്നാമ്മ ഭയങ്കര സന്തോഷത്തിലാണ്. വൈഗയെ കണ്ട് വന്നതിനുശേഷം പൊട്ടിത്തെറിച്ച അന്നാമ്മ ചിരിച്ചുകൊണ്ട് വരുന്നതുകണ്ട് അവറാച്ചൻ ആകെ സംശയത്തിലായി. ഹരിയുമായി സംസാരിച്ച കാര്യങ്ങൾ അന്നാമ്മ പറയുന്നത് കേട്ട് അവറാച്ചന്റെ കുശാഗ്ര ബുദ്ദി പ്രവർത്തിച്ചുതുടങ്ങി.

അല്പനേരത്തിന് ശേഷം ഹരിയുടെ വണ്ടി തോട്ടത്തിൽ ബംഗ്ലാവിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചപ്പോഴേക്കും അന്നാമ്മ അവരെ സ്വീകരിക്കാനായി മുറ്റത്തേക്കിറങ്ങി. രണ്ടുപേരെയും വീടിന് അകത്തേക്ക് ക്ഷണിച്ച അന്നാമ്മ അവറാച്ചനെ നടുമുറിയിലേക്ക് കൂട്ടികൊണ്ട് വന്നു. കൈകൂപ്പിക്കൊണ്ട് അവറാച്ചൻ അവരെ വരവേറ്റു. അവറാച്ചനുമായി കാര്യങ്ങൾ സംസാരിച്ച ഹരി അന്നാമ്മയുടെ ബിസിനസിൽ പങ്കാളിയാവാനുള്ള താല്പര്യവും തുടർന്നും പല ബിസിനസ് സംരംഭങ്ങളും കൂട്ടായി തുടങ്ങുന്നതിനെക്കുറിച്ചും വിശദമായി തന്നെ ചർച്ചചെയ്തു. സംസാരത്തിനിടയിൽ ചായയുമായി വന്ന ഷേർളിയെ ഹരി അടിമുടിയൊന്ന് നോക്കുന്നത് അവറാച്ചനും

💬 Comments

View all comments