0%

Chapter Title : കണക്കുപുസ്തകം 5 [Wanderlust]

Author : wanderlust Read All Parts 2.2K

മനസിലാക്കാൻ പറഞ്ഞേൽപ്പിച്ചു. പല നൂലാമാലകളും കുത്തിനിറച്ച എഗ്രിമെന്റ് വായിച്ചപ്പോൾ സ്വപ്നയ്ക്ക് കാര്യമായി ഒന്നും മനസിലായില്ല. പക്ഷെ ഒരു കാര്യം അറിയാം. അഗ്രിമെന്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ ഹരിയുടെ മുഴുവൻ സമ്പാദ്യവും ചിലവിട്ടാലും ഊരിപ്പോരാൻ പറ്റാത്തത്ര കുടുക്കുണ്ട് അതിൽ. ഈ കാര്യങ്ങളൊക്കെ ഹരിയെ ധരിപ്പിച്ച ശേഷം സ്വപ്ന അവളുടെ ആശങ്കയും ഹരിയോട് പങ്കുവച്ചു..

: എടി പെണ്ണേ… നീയിത്ര ടെൻഷനാവേണ്ട കാര്യമൊന്നുമില്ല…

: ഹരിയേട്ടാ.. ഈ കളി നമുക്ക് വേണ്ട. ഇതിൽ ഒപ്പിട്ടാൽ ഹരിയേട്ടനെ കുടുക്കാൻ അവർക്ക് എളുപ്പമാണ്. വിശ്വസിക്കാൻ കൊള്ളാത്ത ആൾക്കാരാണ് അവരൊക്കെ, പല ചതിയും ഉണ്ടാവും..

: നീ ഒന്ന് സമാധാനിക്ക് പെണ്ണേ… നമുക്ക് നോക്കാം. നീ ഇറങ്ങാറായോ, എനിക്ക് കുറച്ച് പണിയുണ്ട്, വൈകും

: എന്ന ഞാൻ ഇറങ്ങാം.. ഹരിയേട്ടൻ ഫ്രീയായാൽ വിളിക്ക്

ഓഫീസിൽ നിന്നും ഇറങ്ങിയ സ്വപ്നയുടെ മനസ് വല്ലാതെ പ്രക്ഷുബ്ധമായി. വീട്ടിലെത്തിയ അവളുടെ ചിന്ത മുഴുവൻ ഹരിയുടെ പുതിയ നീക്കങ്ങളെക്കുറിച്ചാണ്. എന്താവുമെന്ന് ചിന്തിച്ചിട്ട് അവൾക്കൊരു സമാധാനവുമില്ലാതായി. പിറ്റേന്ന് കാലത്ത് ഓഫിസിൽ എത്തിയ സ്വപ്ന ആകെ വിഷമിച്ചിരിക്കുന്നത്കണ്ട് ഹരി അവളെ അടുത്തേക്ക് വിളിച്ചു

: എന്താടി മുത്തേ ഇന്നലെ ഉറങ്ങിയില്ലേ, കണ്ണും മുഖവുമൊക്കെ വല്ലാതിരിക്കുന്നു..

: മനുഷ്യന്റെ ഉറക്കം കെടുത്തുന്ന പണിയല്ലേ ഹരിയേട്ടൻ ചെയ്യുന്നത്…നമുക്ക് ആ പാർട്ടി വേണ്ട ഹരിയേട്ടാ..

: എന്റെ സ്വപ്നേ നിനക്ക് എന്നെ വിശ്വാസമില്ലേ… നീ ഒരു കാര്യം ചെയ്യ് അന്നാമ്മയെ വിളിച്ച് വരുന്ന ബുധനാഴ്ച രാത്രി കൂടാമെന്ന് പറ. ഒരുക്കങ്ങളൊക്കെ എന്റെവക. സ്ഥലം, അന്നാമ്മയുടെ മൂന്നാറിലെ എസ്റ്റേറ്റ് ബംഗ്ലാവ്.

: ഹരിയേട്ടാ….

: പറഞ്ഞപോലെ

💬 Comments

View all comments