0%

Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]

Author : wanderlust Read All Parts 2.8K

കൈയ്യബദ്ദം പറ്റാം പക്ഷെ ഇത്… ഇത്രയ്ക്ക് ക്രൂരനാണോ ഹരി

: അന്നാമ്മേ പ്ലീസ്.. ഞാൻ പറയുന്നതൊന്ന് കേൾക്ക്. ഞാൻ രാത്രി തന്നെ കൊച്ചിക്ക് തിരിച്ചു. ആ സമയത്ത് ഞാനില്ലായിരുന്നു അവിടെ..

: ഹരീ… നമ്മൾ ഇന്നലെമുതൽ പാർട്നെർസ് ആണ്. അതുകൊണ്ട് സത്യം പറഞ്ഞോളൂ. ഹരിക്ക് ഒന്നും സംഭവിക്കാതെ ഞാൻ നോക്കിക്കോളാം

: അന്നാമ്മേ സത്യമായിട്ടും എനിക്കൊന്നും അറിയില്ല.. ഞാനല്ല ചെയ്തത്

: ഹരീ… തെളിവുകൾ എല്ലാം നിനക്ക് എതിരാണ്. പോരാത്തതിന് സാക്ഷിയും ഉണ്ട്… ഷേർളി എല്ലാം പറഞ്ഞു എന്നോട്..

: ഷേർളിയോ… അവളെന്താ പറഞ്ഞത്…അന്നാമ്മേ, എന്റെ വണ്ടി അവിടെയുണ്ട്, ഇനിയതവിടെ കിടന്നാൽ കുഴപ്പമാണ്. ഞാനൊരാളെ വിടാം അതെടുക്കാൻ

: വണ്ടിയൊക്കെ അവിടെ നിൽക്കട്ടെ ഹരിയിപ്പോ എവിടാ.. നമുക്ക് നേരിട്ട് സംസാരിക്കാം..പിന്നെ ഹരിക്ക് രക്ഷപ്പെടണമെങ്കിൽ ഇനി ഞാൻ പറയുന്നതുപോലെ നിന്നേ പറ്റൂ… അല്ലെങ്കിൽ സ്വന്തം പെങ്ങളെകൊണ്ട്  കയ്യിൽ വിലങ്ങണിയിക്കുന്നത് ഹരിക്ക് കാണേണ്ടി വരും..  നീ ആരാണെന്നൊക്കെ അറിഞ്ഞുതന്നാ ഞാൻ നീയുമായുള്ള ബന്ധത്തിന് തുടക്കമിട്ടത്… പഴയതൊക്കെ നമുക്ക് മറക്കാം. ആദ്യം നമുക്ക് മേരിയെ അടക്കണ്ടേ…. അതുകഴിഞ്ഞ് നീ നിന്റെ പെങ്ങളെയും കൂട്ടി തോട്ടത്തിൽ ബംഗ്ലാവിലേക്ക് വാ. ബാക്കിയൊക്കെ എന്റെ ഇച്ചായൻ പറയും.

: അന്നാമ്മേ… നമ്മൾ തമ്മിലുള്ള പ്രശ്നത്തിൽ അവളെയെന്തിനാ വലിച്ചിഴക്കുന്നേ…

: പ്രശ്നമോ.. ഹരിയെന്താ ഈ പറയുന്നേ.. ഹരിയെന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുവാ.. എല്ലാം ഞാൻ നേരിട്ട് പറയാം. ഇന്ന് രാത്രി മേരിയുടെ അടക്കിന് വരില്ലേ ഹരി…. ഇവിടെ വന്നാൽ മതി. എന്നിട്ട് നമുക്ക് ഒരുമിച്ച് പോവാം കൊച്ചിക്ക്, പോകുമ്പോ നമ്മുടെ വൈഗമോളെയും കൂട്ടാം....

: അന്നാമ്മേ ഞാൻ കൊച്ചിയിലെ

💬 Comments

View all comments