0%

Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]

Author : wanderlust Read All Parts 2.8K

വീട്ടിൽ വരാം.. നമുക്ക് എല്ലാം പറഞ്ഞു തീർക്കാം. ഞാനാണ് കൊന്നതെന്ന് പറഞ്ഞ അവളെയെനിക്ക് കാണണം, ആ ഷേർളിയെ..

………………

ഇതേസമയം അവറാച്ചൻ തന്റെ ഫോണെടുത്ത് കറക്കിയത് വൈഗയുടെ നമ്പറിലേക്കാണ്. അവറാച്ചന്റെ സംസാരത്തിൽ നിന്നും കാര്യങ്ങളുടെ കിടപ്പ് മനസിലാക്കിയ വൈഗയുടെ ഉള്ളൊന്ന് പിടഞ്ഞു. തന്റെ ഏട്ടനെ അഴിക്കുള്ളിലാക്കാനുള്ള എല്ലാ തെളിവുകളും അവറാച്ചൻ നിരത്തിയപ്പോൾ വൈഗയ്ക്ക് അവറാച്ചനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഈ അവസരം മുതലാക്കിയ അവറാച്ചൻ സന്ധി സംഭാഷണത്തിന് വൈഗയെക്കൂടി വീട്ടിലേക്ക് ക്ഷണിച്ചു. അവറാച്ചനുമായി സംസാരിച്ചയുടനെ വൈഗ പോയത് ശ്യാമപ്രസാദിന്റെ അടുത്തേക്കാണ്. രണ്ടുപേരുംകൂടി ഹരിയെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

സന്ധ്യയോടുകൂടി കൊച്ചിയിൽ വന്നിറങ്ങിയ ബ്ലെസ്സിയെ സ്വീകരിക്കാനായി അന്നാമ്മ അയച്ച വണ്ടിയിൽ കയറി ബ്ലെസ്സി മൂന്നാറിലേക്ക് യാത്രതിരിച്ചു. രാത്രിയോടെ മൂന്നാറിലെത്തിയ ബ്ലെസ്സി തന്റെ പെറ്റമ്മയുടെ മുഖം കണ്ട് വിങ്ങിപ്പൊട്ടി. അന്നാമ്മയുടെ എസ്റ്റേറ്റിന്റെ ഒരു കോണിൽ മേരിക്കായി അന്ത്യവിശ്രമമൊരുക്കിയ ശേഷം അന്നാമ്മ ബ്ലെസ്സിയെ നെഞ്ചോട് ചേർത്തുപിടിച്ചു…

: കരയല്ലേ മോളേ… ദൈവം ചിലരെ നേരത്തെ വിളിക്കും. ഏതോ ഒരുത്തൻ ചവച്ചുതുപ്പിയശേഷം കൊന്നതാണ് നമ്മുടെ മേരിയെയെന്ന് ഈ സമൂഹം അറിയരുത്. അതല്ലേ അന്നാമ്മച്ചി ഇവിടെ കല്ലറയൊരുക്കിയത്. മോളുടെ അമ്മയുറങ്ങുന്ന ഈ മണ്ണ് ഇനി മോൾക്കുള്ളതാ..

: ഏതോ ഒരുത്തൻ അല്ലല്ലോ കൊച്ചമ്മേ… എനിക്കറിയാം ആരാണെന്ന്…എന്നോട് സംസാരിച്ചിരിക്കുമ്പോഴാ അവൻ എന്റെ അമ്മയെ….   എന്നാലും ഷേർളി നിനക്കെങ്കിലും തടുക്കാമായിരുന്നില്ലേ…

: ബ്ലെസ്സി… ഞാനും ഉണ്ടായിരുന്നു പക്ഷെ എന്നെ മുറിയിൽ നിന്നും പുറത്താക്കിയ ശേഷം അയാൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല…

: കൊച്ചമ്മേ… എനിക്ക് അവനെ വേണം… ആ ഹരിയെ

: മോള് പ്രശ്നത്തിനൊന്നും പോകണ്ട…. ഇച്ചായൻ പറയുന്ന

💬 Comments

View all comments