0%

Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]

Author : wanderlust Read All Parts 2.8K

ചോരയിൽ കുരുത്ത എന്റെ ഏട്ടനെ നീ പേടിക്കണം. ഹരി ഒന്നുമല്ലാത്ത കാലത്ത് നിന്നെ വീൽ ചെയറിൽ ആക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ ഇന്ന് നിന്നെ പച്ചയ്ക്ക് കത്തിക്കാനും മടിക്കില്ല.. കേട്ടോടാ പൊലയാടി മോനെ…

: ഹേയ് മോളെ… പ്രായത്തിൽ മൂത്തവരോട് ഇങ്ങനാണോ പെരുമാറുന്നത്. മോള് കയ്യെടുത്തേ.. ബാക്കി ഏട്ടൻ പറഞ്ഞോളാം..

അവറാച്ചന്റെ മടിക്കുത്തിൽ നിന്നും കയ്യെടുത്ത വൈഗ നേരെ തിരിഞ്ഞത് അന്നാമ്മയുടെ നേർക്കാണ്. ഒന്നും മനസിലാകാതെ അന്താളിച്ചു നിൽക്കുന്ന അന്നാമ്മയുടെ മുഖം ചുവന്ന് തുടുത്തു.

: എഡോ അവറാച്ചാ.. താനെന്താ കരുതിയത് നിനക്ക് പറ്റിയത് അപകടമാണെന്നോ.. തന്നെ ജീവച്ഛവമായി കിടത്തണം എന്നാ കരുതിയത്. പക്ഷെ ദൈവം പിന്നേം നിന്റെകൂടെയായിരുന്നു.. സാരമില്ല കളി കഴിഞ്ഞിട്ടില്ലല്ലോ.. നിനക്ക് മലയാള ദേശം പത്രത്തിലെ റിപ്പോർട്ടർ കൃഷ്ണകുമാറിനെ ഓർമ്മയുണ്ടോ.. പാവം ഇന്ന് ജീവനോടെ ഇല്ല. നിന്റെ വെപ്പാട്ടി മേരിയേയും മോളെയും അന്വേഷിച്ച് ബോംബെയിലേക്ക് വണ്ടികയറിയതാ.. പക്ഷെ തിരിച്ച് വീട്ടിലേക്കെത്തിയത് ശവമായിട്ടായിരുന്നു. അയാൾ എഴുതിയ റിപ്പോർട്ടിന്റെ ബാക്കി അന്വേഷിച്ച് ഇറങ്ങിയതായിരുന്നു ഞാൻ. പക്ഷെ ആ പാവത്തിനെ കിട്ടിയില്ല. പകരം അയാളുടെ അച്ഛനും അമ്മയും എനിക്ക് കുറച്ച് വിവരങ്ങൾ തന്നു. അത് ചെന്ന് നിന്നത് നിന്റെ പേരിന്റെ പുറകെയാണ്. നിന്റെയീ നക്ഷത്ര വേശ്യയുടെ വകയിലൊരു അങ്ങളയില്ലേ ആന്റണി.. അവന്റെ കൈകൊണ്ടാണ് കൃഷ്ണകുമാർ മരിച്ചതെന്ന് അല്പം ബുദ്ദിമുട്ടിയാണെങ്കിലും ഞാൻ കണ്ടെത്തി. അതിനുള്ള ചെറിയൊരു സമ്മാനമായിരുന്നു നിന്റെയീ തള്ള് വണ്ടി.

എടി വെടിച്ചി അന്നാമ്മേ… നിനക്ക് ഓർമ്മയുണ്ടോ നമ്മുടെ ചായക്കാരൻ അപ്പൂപ്പനെ… അതേടി മൈരേ, അന്ന് നീയൊക്കെ കൊന്നുതള്ളിയ കൃഷ്ണകുമാറിന്റെ അച്ഛനാ അത്.. ഇപ്പൊ നിനക്ക് മനസ്സിലായിക്കാണുമല്ലോ അയാൾക്ക് എങ്ങനാ നിന്നെ

💬 Comments

View all comments