Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]
കരുതിയാൽ മതി
: ശരി…സ്വപ്ന ഇറങ്ങിക്കോ.. ഞാൻ മെസ്സേജിനായി കാത്തിരിക്കും
ലാലാ ഗ്രൂപ്പിന്റെ ഗേറ്റ് കടന്ന് ഓഫീസിലേക്ക് സ്വപ്ന നടന്ന് കയറിയതും അന്നാമ്മയുടെ ഫോണിലേക്ക് ഹരിയും വൈഗയും ഒരുമിച്ചുള്ള ഫോട്ടോയും ഹരിയുടെ മേൽവിലാസം തെളിയിക്കുന്ന രേഖകളും തുരുതുരാ വന്നുകൊണ്ടിരുന്നു. ഇത് കണ്ടയുടനെ അന്നാമ്മയുടെ കണ്ണ് തള്ളി…. ഉടനെ അവൾ സ്വപ്നയുടെ നമ്പറിലേക്ക് ഡയല് ചെയ്തു…
: സത്യമാണോ ഇതൊക്കെ…
: മാഡത്തിനോട് സത്യം പറഞ്ഞാലല്ലേ എന്റെ പെട്ടിയിൽ പണം വീഴു…
: അപ്പൊ അവൻ എല്ലാം അറിഞ്ഞുകൊണ്ടുള്ള കളിയാണല്ലേ….
: വൈഗയുമായി ഫോണിൽ സംസാരിക്കുന്നത് ഞാൻ പലതവണ കേട്ടിട്ടുണ്ട്. നിങ്ങൾ ചെയ്തുകൂട്ടിയ എല്ലാ തെണ്ടിത്തരങ്ങളുടെയും കണക്ക് അയാളുടെ കയ്യിലുണ്ട്. ചതിയും വഞ്ചനയും നാടറിയാതിരിക്കാൻ നിങ്ങൾ നടത്തിയ കൊലകൾ വരെ അയാൾക്കറിയാം. പക്ഷെ അയാൾക്ക് ഇപ്പൊ വേണ്ടത് ബ്ലെസ്സിയെ ആണ്.. അതിനായി പല കളികളും പ്ലാൻ ചെയ്യുന്നുണ്ട്…
: ഓക്കേ… സ്വപ്ന ഒരു കാര്യം ചെയ്യണം, ഇനിമുതൽ ഹരിയുടെ എല്ലാ നീക്കങ്ങളും അപ്പപ്പോൾ എന്നെ അറിയിക്കണം. അവനുള്ള പണി ഞാൻ കൊടുക്കുന്നുണ്ട്… അച്ഛൻ പോയ വഴിയേ പറഞ്ഞയക്കാം ഞാൻ രണ്ടിനെയും..
: ഓക്കേ മാഡം.. ഹരി വരുന്നുണ്ട്. ഞാൻ പിന്നെ വിളിക്കാം
ഹരിയുടെ ഓഫീസിൽ നിന്നും വണ്ടിയെടുത്ത അന്നാമ്മയുടെ തല പെരുക്കുന്നുണ്ട്. വണ്ടിയിലാണെങ്കിൽ വെള്ളവും കരുതിയിട്ടില്ല. ആകെ അസ്വസ്ഥത തോന്നിയ അന്നാമ്മ അടുത്ത് കണ്ട ചായക്കടയുടെ മുന്നിൽ വണ്ടി നിർത്തി. പുറത്തിറങ്ങിയ അന്നാമ്മ തലകറങ്ങി വീഴുമെന്നായപ്പോൾ കടയിലെ വൃദ്ധ ദമ്പതിമാർ അവരെ താങ്ങിപ്പിടിച്ച് കസേരയിൽ ഇരുത്തി. വെള്ളവുമായി വന്ന സ്ത്രീ കുപ്പി തുറന്ന് അന്നാമ്മയ്ക് നേരെ നീട്ടി…. മതിവരുവോളം
💬 Comments
View all comments