Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]
വെള്ളം കുടിച്ച അവർ അൽപനേരം കടയിൽ തന്നെയിരുന്ന് ക്ഷീണം മാറിയ ശേഷമാണ് പോകാനായി ഒരുങ്ങിയത്. വെള്ളക്കുപ്പിയുടെ പൈസ വച്ച് നീട്ടിയതും പ്രായമായ ആ മനുഷ്യൻ അത് നിരസിച്ചു..
: മടിക്കുത്തഴിച്ചും കൂട്ടികൊടുത്തും നീയുണ്ടാക്കിയ കാശെനിക്ക് വേണ്ട…അന്ന ഇപ്പോ പോ …
: നിങ്ങൾ…
: ഞാൻ ആരാണെന്ന് സമയമാകുമ്പോ നീ അറിയും.
വണ്ടിയിൽ കയറിയ അന്നാമ്മയുടെ കണ്ണുകളിൽ ഇരുട്ട് കയറി. എന്തെല്ലാമാണ് ഈ സംഭവിക്കുന്നത്. ഒരു ചായക്കടക്കാരൻ വരെ അന്നാമ്മയെ ഭീഷണിപ്പെടുത്തുന്നു. ആരാണ് അയാൾ..? ഇനി സ്വപ്ന പറഞ്ഞപോലെ ഇതെല്ലം ഹരിയുടെ പ്ലാനിന്റെ ഭാഗമാണോ…?
വീട്ടിൽ തിരിച്ചെത്തിയ അന്നാമ്മ ആകെ അസസ്‌ഥയായി അവറാച്ചന്റെ അരികിലേക്കാണ് പോയത്. അന്നാമ്മ അറിഞ്ഞതും ഊഹിച്ചതുമായ കാര്യങ്ങൾ അവറാച്ചനോട് വിശദീകരിച്ച് കഴിയുമ്പോഴേക്കും അവരുടെ ശരീരം മുഴുവനും വിയർത്തു. ഇതുവരെ അന്നാമ്മയിൽ ഇല്ലാതിരുന്ന ഭയമാണ് അവറാച്ചന് അവളുടെ മുഖത്ത് നോക്കുമ്പോൾ കാണാൻ കഴിഞ്ഞത്.
: ഇച്ചായാ… എല്ലാം പോട്ടെന്ന് വയ്ക്കാം പക്ഷെ മൂന്നുപേരുടെ ജീവന് നമ്മൾ സമാധാനം പറയേണ്ടിവന്നാലുള്ള അവസ്ഥ എന്തായിരിക്കും..
: അതൊക്കെ നിന്റെ തോന്നലാ… അവനൊരു ചുക്കും അറിയില്ല. നമ്മളാണ് അതിന്റെയൊക്കെ പുറകിൽ എന്നുള്ളതിന് എന്തെങ്കിലും തെളിവ് വേണ്ടേ… ഉണ്ടെങ്കിൽ തന്നെ അവനെങ്ങനെ കിട്ടാനാ…
: എന്നാലും എനിക്കൊരു പേടി… എന്ത് കണ്ടിട്ടായിരിക്കും അവൻ നമ്മളുമായി ബിസിനസ് ഉറപ്പിക്കാമെന്ന് പറഞ്ഞത്… ചതിക്കാൻ ആണോ
: ചതിക്കാൻ പോകുന്നത് നമ്മളല്ലേ അന്നാമ്മേ… നീ പോയൊന്ന് നന്നായി ഉറങ്ങിയേച്ചും വാ.. ഞാൻ ഒന്ന് ആലോചിക്കട്ടെ
അന്നാമ്മയെ പറഞ്ഞുവിട്ടശേഷം അവറാച്ചൻ പല കണക്കുകൂട്ടലുകളും നടത്തി. ആരോടൊക്കെയോ ഫോണിൽ സംസാരിച്ച ശേഷം അയാളുടെ മുഖത്ത് വിടർന്ന ചിരി
💬 Comments
View all comments