0%

Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]

Author : wanderlust Read All Parts 2.8K

കണ്ടാലറിയാം…. ചോര കുറേ ചീന്താനുണ്ടെന്ന്… വൈകുന്നേരത്തോടെ അവറാച്ചൻ മേരിയെ വിളിച്ച് കുറേ നേരം സംസാരിച്ച ശേഷം അന്നാമ്മയോട് ഹരിയുമായുള്ള പാർട്ടിക്ക് വേണ്ട ഒരുക്കങ്ങൾ തുടങ്ങുവാൻ നിർദേശിച്ചു.

: ഇച്ചായാ…അറിഞ്ഞുകൊണ്ട് കുഴിയിലേക്ക് ചാടണോ…അവിടെവച്ച് എന്തെങ്കിലും ചെയ്യാനാണെങ്കിലോ അവന്റെ പ്ലാൻ

: നീ ഞാൻ പറയുന്നതുപോലെ കേട്ടാൽ മതി… സ്വപ്ന നിന്നോടൊന്നും പറഞ്ഞിട്ടുമില്ല, നീയൊന്നും അറിഞ്ഞിട്ടുമില്ല..

: എന്നാലും….

: നീ ഞാൻ പറയുന്നത് ശ്രദ്ദിച്ച് കേൾക്ക്… എന്നിട്ട് അതുപോലെ പ്രവർത്തിച്ചാൽ മതി..

അവറാച്ചൻ കുതന്ത്രങ്ങൾ മെനഞ്ഞു. മേരിയെയും ഷേർളിയെയും കൂട്ടി പാർട്ടിക് പോകുവാനും അവിടെ എങ്ങനെ പെരുമാറണമെന്നും അവറാച്ചൻ ഓരോരുത്തരെയായി പറഞ്ഞുപഠിപ്പിച്ചു.

…………………

ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം സ്വപ്ന പതിവുപോലെ ഹരിയുടെ അടുത്തേക്കാണ് പോയത്.

: ഹരിയേട്ടൻ തിരക്കിലാണോ…

: ഇപ്പൊ കഴിയും… നിനക്ക് ധൃതിയില്ലെങ്കിൽ നമുക്ക് ഒരുമിച്ച് പോകാം

: അത് പറയാനാ ഞാൻ വന്നത്… എന്നെ വീടുവരെ കൊണ്ടുവിടാമോ

: ഇരിക്കെടി പെണ്ണേ…. ഒരു പത്ത് മിനിറ്റ്

ജോലിയെല്ലാം കഴിഞ്ഞ് സ്വപ്നയോടൊപ്പം ഹരിയും ഇറങ്ങി. സ്വപ്ന വരുമ്പോൾ കൊണ്ടുവന്ന ബാഗ് എടുക്കാതെയാണ് അവൾ ഓഫീസിൽ നിന്നും ഇറങ്ങിയത്. ഹരിയുടെ കൂടെ ചുറ്റികറങ്ങിയശേഷം വണ്ടിയിൽ നിന്നും ഇറങ്ങാൻ നേരം അവളുടെ മുഖം വല്ലാതായി. കണ്ണുകളിൽ എവിടെയോ ഭയം ഒളിഞ്ഞിരിക്കുന്നതുപോലെ തോന്നി

: എടി കാന്തരീ… നീ ഇത്രേ ഉള്ളോ… അന്നാമ്മയെ മുൾമുനയിൽ നിർത്തിയ പെണ്ണാണോ ഈ കിടന്ന് വിയർക്കുന്നത്

: ഹരിയേട്ടാ.. അവരൊക്കെ വലിയ ആൾക്കാരാണ്… എന്തിനും മടിക്കാത്തവർ

: അതൊക്കെ ആയിരിക്കും… പക്ഷെ, ഈ കളിയിലെ റഫറി ഞാനല്ലേ… അതുകൊണ്ട് മോളിപ്പോ സമാധാനമായി പോയേ…

💬 Comments

View all comments