0%

Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]

Author : wanderlust Read All Parts 2.8K

: ഉം… ഹരിയേട്ടന് എന്തെങ്കിലും…

: ഇല്ലെടി പെണ്ണേ… എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നിന്നെ ആരാടി കെട്ടുന്നേ…

: ഉം… വീട്ടിൽ എത്തിയ ഉടനെ വിളിക്കണേ

: ശരി മഹാറാണി…

സ്വപ്നയെ വിട്ടശേഷം ഹരി നേരെ പോയത് വീട്ടിലേക്കാണ്. കുറച്ചുദിവസം  മാറിനിന്ന വൈഗ വീട്ടിൽ തിരിച്ചെത്തിയ സന്തോഷത്തിലാണ് ഹരി. രാത്രിയോടെ ശ്യാമപ്രസാദും വീട്ടിലെത്തി. മൂന്നുപേരും രാത്രി വൈകുംവരെ സംസാരം തുടർന്നു. എന്ത്തന്നെ സംഭവിച്ചാലും പാർട്ടിക്ക് പോകുമെന്ന നിലപാടിലാണ് ഹരി. അവിടെ നടക്കാൻ സാധ്യതയുള്ള അപകടം മുൻകൂട്ടി കണ്ടുകൊണ്ട് മതിയായ ശ്രദ്ധ പുലർത്തണമെന്ന് ശ്യാമപ്രസാദ് ഹരിയെ ഓർമിപ്പിച്ചു.

………./………./………/……….

ബുധനാഴ്ച കാലത്ത് ഹരി അന്നാമ്മയെ വിളിച്ച് പാർട്ടിയുടെ കാര്യം ഓർമപ്പെടുത്തി. അഗ്രിമെന്റുകൾ എല്ലാം ശരിയാക്കി വച്ചിട്ടുണ്ടെന്ന് അന്നാമ്മ പറയുമ്പോൾ അവരുടെ സ്വരത്തിൽ അൽപ്പം അഹങ്കാരമുണ്ടോ എന്നൊരു സംശയം. എന്നാലും ഹരി വളരെ സൗഹാർദ്രപരമായി തന്നെ അവരോട് സംസാരിച്ചു. ഓഫിസിലെത്തിയ ഹരി നോക്കുമ്പോൾ സ്വപ്ന എന്തോ വലിയ പാതകം ചെയ്തമാതിരി മുഷിഞ്ഞിരിപ്പുണ്ട്.

: എടി പെണ്ണേ… നീയീലോകത്തൊന്നും അല്ലെ… ഇന്നലെ ഒരുപോള കണ്ണടച്ചില്ലെന്ന് തോന്നുന്നു

: എനിക്ക് ഒരു സമാധാനവും ഇല്ല… ഞാനുംകൂടി വരട്ടെ മൂന്നാർക്ക്

: എന്റെകൂടെയോ…

: പിന്നല്ലാതെ…

: എന്റെ സ്വപ്നേ.. എന്താ ഇത്ര പേടിക്കാൻ. ഒന്നുകിൽ അവരെന്നെ കൊല്ലും അല്ലെങ്കിൽ എന്തെങ്കിലും ട്രാപ്പിൽ പെടുത്തും. ഇത്രയല്ലേ ഉള്ളു

: മതി… ഇനിയൊന്നും പറയണ്ട

: എടി പൊട്ടീ… നീ വിചാരിക്കുന്നപോലെയൊന്നുമല്ല കാര്യങ്ങൾ.. അന്നാമ്മയുടെ വീട്ടിൽവച്ച്, അവർ കൂടി പങ്കെടുക്കുന്ന പാർട്ടിയിൽവച്ച് അവരെന്നെ കൊല്ലുമോ… അകത്തുപോകും.. അതുകൊണ്ട് കളി വേറെയാണ് അവിടെ നടക്കാൻ പോകുന്നത്.

💬 Comments

View all comments