Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]
: ഉം.. ഞാനുംകൂടി വരട്ടെ
: നീ എന്താ ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞുതരാം… അതുപോലെ ചെയ്താൽ മതി.
സ്വപ്നയെ കാര്യങ്ങളൊക്കെ ഏൽപ്പിച്ച് ഉച്ചയോടെ ഹരി ഓഫീസിൽ നിന്നും ഇറങ്ങി. വീട്ടിലെത്തി കുളിച്ചുമാറി മൂന്നാറിലേക്ക് യാത്ര പുറപ്പെട്ട ഹരി വളരെ ആത്മവിശ്വാസത്തിലാണ്. അന്നാമ്മയുടെ എസ്റ്റേറ്റ് ബംഗ്ലാവിൽ ഹരി എത്തുമ്പോഴേക്കും വൈകുന്നേരമായിട്ടുണ്ട്. അവിടെയുണ്ടായിരുന്ന ജോലിക്കാരെയൊക്കെ പറഞ്ഞുവിട്ടശേഷം ഹരി അന്നാമ്മയ്ക്കായി കാത്തിരുന്നു. നേരം ഇരുട്ടിയതോടെ അന്നാമ്മ തന്റെ പരിവാരങ്ങളെയും കൂട്ടി ബംഗ്ലാവിലെത്തി. മേരിയും ഷേർളിയും പതിവിലും ഭംഗിയായി അണിഞ്ഞൊരുങ്ങി സുന്ദരികളായിട്ടുണ്ട്. ഒന്നും അറിഞ്ഞതായി ഭവിക്കാതെയുള്ള അന്നാമ്മയുടെ പെരുമാറ്റം ഹരിയെ അത്ഭുതപ്പെടുത്തി. അന്നാമ്മ പഴയപോലെ ഹരിയോട് കൊഞ്ചിക്കുഴഞ്ഞ് അവനെ തൊട്ടുരുമ്മി നടക്കുമ്പോൾ ഷേർളിയും മേരിയും മദ്യസൽക്കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
മദ്യം ഗ്ലാസ്സിലേക്ക് ഒഴിക്കുന്ന മേരിയുടെ പുറകിലൂടെ ചെന്ന് അവളുടെ പിൻകഴുത്തിൽ ഹരി മുഖം ചേർത്തതും അവൾ ഹരിയിൽ നിന്നും ഒഴിഞ്ഞുമാറി. ഹരി ഒട്ടും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു മേരിയിൽ നിന്നും ഉണ്ടായത്. ഒഴിഞ്ഞുമാറിയ മേരിയുടെ കയ്യിൽ ഹരി പിടിച്ച് അവളെ തന്നിലേക്ക് അടുപ്പിച്ചു…
: എന്താ മേരിക്കുഞ്ഞേ… മറന്നുപോയോ എന്നെ
: പരിപാടി തുടങ്ങിയതല്ലേ ഉള്ളു സാറെ… സാറിപ്പോ അവിടെച്ചെന്നിരിക്ക്..
കയ്യിൽ ഒരു ഗ്ലാസ് മദ്യം കൊടുത്തശേഷം മേരി ഹരിയിൽ നിന്നും ഒഴിഞ്ഞുമാറി അന്നാമ്മയ്ക്ക് നേരെ മദ്യവുമായി നീങ്ങി. മേരിയുടെ പിന്മാറ്റം കണ്ട അന്നാമ്മ പതുക്കെ ഹരിയുടെ കൂടെ കൂടി. ഹരിയെവിളിച്ച് റൂമിലേക്ക് കയറിയ അന്നാമ്മ തന്റെ കയ്യിലുള്ള എഗ്രിമെന്റ് ഹരിക്കുമുന്നിൽ വച്ചു. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങ ളിൽ കണ്ണോടിച്ചു നോക്കിയ ശേഷം ഹരി അതിൽ ഒപ്പിട്ടു. അന്നാമ്മയ്ക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. ആ
💬 Comments
View all comments