Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]
മുന്നിലും പുറകിലും ഒക്കെ എന്റെ ആളുകളായിരുന്നു. എനിക്കുവേണ്ടി ഇവളോട് സംസാരിച്ചതും ഷേർലി അയച്ചുതന്ന വീഡിയോ ഇവളെ കാണിച്ചതും എന്റെ സ്വന്തം രാമേട്ടനായിരുന്നു. ഇനിമുതൽ നീയില്ല… ഞാനാണ് അവളുടെ സാറ്. ഹരി സാർ പറയും.. ബ്ലെസ്സി അനുസരിക്കും. എന്ന തുടങ്ങുവല്ലേ അവറാച്ചാ…
ഹരിയുടെ വാക്കുകൾക്ക് കാതോർത്തിരുന്ന ബ്ലെസ്സി അന്നാമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടിയതും അവറാച്ചൻ കസേരയിൽ ഇരുന്ന് ഹരിയുടെ കാലുകളെ ചേർത്തുപിടിച്ച് യാചിച്ചു…
: ബ്ലെസ്സീ… വേണ്ട…. ഇവരല്ലല്ലോ ആദ്യം മരിക്കേണ്ടത്… ഇവർ കൂട്ടുപ്രതികൾ അല്ലെ..ഒന്നും രണ്ടും പ്രതികൾ ഇപ്പോഴും പുറത്തല്ലേ… ബ്ലെസ്സി ആദ്യം അവരെ തീർത്തിട്ട് വാ..എന്ത് സഹായത്തിനും എന്റെ ആളുകൾ ഉണ്ടാവും അവിടെ..
മേശപ്പുറത്തിരുന്ന അന്നാമ്മയുടെ വണ്ടിയുടെ ചാവിയുമായി ബ്ലെസ്സി പുറത്തേക്കിറങ്ങിയതും അന്നാമ്മയുടെ മുഖം ദേഷ്യത്താൽ ചുവന്നു.
: എന്റെ അന്നാമ്മേ… ഇങ്ങനെ ചൂടാവല്ലേ.. ദേ മുഖമൊക്കെ ചുവന്നു..
: ഷേർളി… നീ പോയി എല്ലാവർക്കും ഓരോഗ്ലാസ്സ് തണുത്ത വെള്ളം കൊണ്ടുവന്നേ…
വൈഗയുടെ വാക്കുകൾ കേട്ടതോടെ അടുക്കളയിലേക്ക് പോയ ഷേർലി തണുത്ത വെള്ളവുമായി വന്ന് എല്ലാവർക്കും വച്ചുനീട്ടി.. ഷേർളി വച്ചുനീട്ടിയ വെള്ളം ആർത്തിയോടെ കുടിച്ച അന്നാമ്മ ദേഷ്യത്തോടെ ഹരിയുടെ മുഖത്തേക്ക് നോക്കി.
: ഹരീ… ഇതുവരെയുള്ളത് എല്ലാം മറക്കാം. എന്റെ മോനെ ഒന്നും ചെയ്യരുത്. ബ്ലെസ്സിയുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം..
: ശരി…എല്ലാം മറക്കാം.. എന്ത് തരാനുണ്ട് അന്നാമ്മയുടെ കയ്യിൽ
: ഹരി ചോദിക്കുന്നത് എന്തും…
: ഞാൻ ഒപ്പിട്ട ഒരു എഗ്രിമെന്റ് ഇല്ലേ… അതിൽ നിന്റെ കിളവൻ ഒപ്പിട്ടായിരുന്നോ… ആദ്യം നീപോയി അത് എടുത്തുകൊണ്ട് വാ.. കൂടെ ഒരു ചെക്ക് ലീഫും എടുത്തോ..
അന്നാമ്മ
💬 Comments
View all comments