Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]
ഉടനെ എഴുന്നേറ്റ് പോയി അഗ്രിമെന്റും ചെക്കുമായി വന്നു. ആ എഗ്രിമെന്റ് ഹരിക്ക് നേരെ വച്ചുനീട്ടിയ ശേഷം ചെക്ക് ലീഫ് അവറാച്ചന്റെ കയ്യിൽ കൊടുത്തു.
: അന്നാമ്മേ… ഇതിൽ ഇച്ചായന്റെ ഒപ്പില്ലല്ലോ…
: ഹരീ… ഇനി നിന്നോട് മറച്ചുവയ്ക്കുന്നില്ല.. ഇതൊരു ഫേക്ക് എഗ്രിമെന്റ് ആണ്. ഇതിലുള്ള വ്യവസ്ഥകൾ ഹരിയെക്കൊണ്ട് മനപ്പൂർവം തെറ്റിക്കാൻ വേണ്ടിയുള്ള പ്ലാനായിരുന്നു ഞങ്ങളുടേത്. അങ്ങനെ ഗ്രിമെന്റിൽ നിന്നും പിന്നോട്ട് പോകേണ്ട സാഹചര്യം സൃഷ്ടിച്ച് ഹരിയിൽ നിന്നും വാൻ തുക നഷ്ടാരിഹാരമായി വാങ്ങാനായിരുന്നു ഞങ്ങളുടെ പ്ലാൻ. അതിൽ എഴുതിയിരിക്കുന്ന ക്ലോസുകൾ അങ്ങനെയാണ്.
: അയ്യോടാ… എനിക്കൊന്നും മനസിലായില്ലായിരുന്നു കേട്ടോ… അവളുടെ അമ്മേടെ ഒരു എഗ്രിമെന്റ്… തൽക്കാലം നിന്റെ കെട്ടിയോനെക്കൊണ്ട് ഇതിൽ ഒരു ഒപ്പിടീക്ക്. ആ തള്ളവിരലും കൂടി ഒന്ന് പതിപ്പിച്ചേക്ക്.. എന്നിട്ട് ആ ചെക്കിൽ ഒരു 10 കോടിരൂപ എഴുതി അതിന്റെ കൂടെ വയ്ക്ക്.. സ്വപ്നേ.. നമ്മുടെ ചെക്ക് കൊണ്ടുവന്നിട്ടില്ലേ..
: ഉണ്ട് ഹരിയേട്ടാ… ഇതാ, 10 കോടി എഴുതി തയ്യാറാക്കിയിട്ടുണ്ട്..
: അന്നാമ്മേ… ബിസിനസ് അതിന്റെ മുറയ്ക്ക് നടക്കട്ടെ. നമ്മൾ അഗ്രിമെന്റിൽ പറഞ്ഞതുപ്രകാരം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി 10 കോടി രണ്ടുപേരും നിക്ഷേപിച്ചു കഴിഞ്ഞു. ബാക്കി കാര്യങ്ങൾ നമുക്ക് വഴിയേ തീരുമാനിക്കാം… എന്തേ
: ഹരീ, എന്റെ മോൻ…
: ശരിയാണല്ലോ… അന്നാമ്മ ഒരു കാര്യം ചെയ്യ്. ബ്ലെസ്സിയെ നമുക്ക് രണ്ടുപേർക്കും ഒഴിവാക്കണം, അവൾ എന്തായാലും ഡെന്നിസിനെ കൊല്ലും, അതുകൊണ്ട് അവനെ രക്ഷിക്കാൻ ഞാൻ നോക്കിയിട്ട് ഇപ്പൊ ഒരൊറ്റ വഴിയേ ഉള്ളു, അത് കേരള പൊലീസാണ്.. അന്നാമ്മ എത്രയും പെട്ടെന്ന് പോലീസിൽ അറിയിക്ക്. നേരിട്ട് കമ്മീഷണറെ
💬 Comments
View all comments