Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]
തന്നെ വിളിച്ചോ.. അന്നാമ്മയെപോലെ നിളയും വിലയുമുള്ള ആള് പറഞ്ഞാൽ കമ്മീഷണർ ഉടനടി തീരുമാനമുണ്ടാക്കും.. പെട്ടെന്ന് വിളിക്ക്
: ഹരിയുടെ ആളുകൾ അവിടെയുണ്ടെന്ന് പറഞ്ഞിട്ട്…
: എനിക്ക് അങ്ങനെ ഗുണ്ടാ സംഘമൊന്നും ഇല്ലെടോ… ദേ ഈ കാണുന്നവരൊക്കെയേ ഉള്ളു..നേരത്തെ കാണിച്ച ഫോട്ടോ ഞാൻ തന്നെ എടുത്തതാ.. അവൻ മൂന്നാറിൽ നിന്നും ഇറങ്ങിയ ഉടനെ ഞാനും മലയിറങ്ങി.. ആ കഥയൊക്കെ പിന്നെ പറയാം, സംസാരിച്ച് നിൽക്കാതെ പോലീസിനെ വിളിക്ക് അന്നാമ്മേ… ബ്ലെസ്സി ഇപ്പൊ അവിടെ എത്തിക്കാണും.
വെപ്രാളത്തിൽ അന്നാമ്മ കമ്മീഷണർ ഓഫീസിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞ ഉടനെ ശ്യാമപ്രസാദ് രണ്ട് പോലീസുകാരെയും കൂട്ടി അന്നാമ്മയുടെ പഴയ ഗോഡൗൺ ഇരിക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ഫോൺ കട്ടാക്കിയ അന്നാമ്മ ആകെ പരവശയായി നിൽക്കുന്നത് കണ്ട് ഷേർളി ഒരു ഗ്ലാസ് വെള്ളം കൂടി അവർക്ക് മുന്നിൽ വച്ചു..
: അന്നാമ്മേ… വെള്ളം കുടിക്ക്. ഞാൻ ഒരു കഥ പറയാം.. സമാധാനത്തിൽ അത് കേൾക്ക്.
ഈ ഷേർളി ഉണ്ടല്ലോ.. അവള് ആളൊരു പുലിയാണ് കേട്ടോ. നിങ്ങൾ സംസാരിക്കുന്നതെല്ലാം ഒളിഞ്ഞിരുന്ന് കേട്ട് എന്നെ അറിയിക്കുമായിരുന്നു. പിന്നെ നിങ്ങൾ രണ്ടാളും കുത്തിമറിയുന്നതും, മേരിയുമായി അമൃത് കടയുന്നതും എല്ലാം വീഡിയോ ആക്കി അയച്ചുതരികയും ചെയ്യും. ഇത്രയൊക്കെ ചെയ്തവൾക്ക് എന്തെങ്കിലും സമ്മാനം കൊടുക്കണ്ടേ.. അപ്പൊ സ്വപ്നയാ പറഞ്ഞത്, ജോലി തോട്ടത്തിൽ ബംഗ്ലാവിൽ അല്ലെ, അപ്പൊ കൂലിയും അവിടുന്ന് തന്നെ ആവണമെന്ന്. പോട്ടെ… ഇനിയിപ്പോ എന്തിനാ കാശൊക്കെ അല്ലെ.. അനുഭവിക്കാൻ ആകെയുണ്ടായിരുന്ന മോനെ ഇപ്പൊ അവൾ കൊല്ലും. അതുകഴിഞ്ഞ് നിങ്ങളെയും. ഇനി ചിലപ്പോ കമ്മീഷണറെങ്ങാൻ ഇടയിൽ ചാടി വീഴുമോ എന്ന എന്റെ പേടി.
💬 Comments
View all comments