0%

Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]

Author : wanderlust Read All Parts 2.8K

അത് വിട്.. ഞാൻ ബാക്കി കഥ പറയാം… നിന്റെ കെട്ടിയോന്റെ കുബുദ്ദിയിൽ തെളിഞ്ഞ പദ്ധതികളൊക്കെ ഷേർളി എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ട് ഞാൻ മൂന്നാർക്ക് വരുമ്പോ എന്റെ പുറകേ സ്വപ്നയും ഉണ്ടായിരുന്നു,, അഥവാ താനെങ്ങാൻ എന്നെ കുടിപ്പിച്ച് മതോന്മത്തനാക്കിയിരുന്നെങ്കിലോ… രക്ഷപെടേണ്ട സാഹചര്യം വന്നാൽ എന്നെ കൊണ്ടുപോകാൻ വിശ്വസിക്കാവുന്ന ഒരാൾ വേണ്ടേ.. അതാ  ഞാനെന്റെ പെണ്ണിനെത്തന്നെ കൂടെ കൂട്ടിയത്. ഇവൾ എന്റെ സെക്രട്ടറി മാത്രമല്ല കേട്ടോ.. ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ… നീയും ഈ കിളവനും എന്താ വിചാരിച്ചത്, ബോംബെയിൽ നിന്നും ഞാൻ തട്ടികൊണ്ടുപോയ മേരി എന്നോട് എല്ലാം തുറന്നു പറഞ്ഞെന്നാണോ.. അവൾ നന്ദിയുള്ളവളാ.. എത്ര ചോദിച്ചിട്ടും നിങ്ങളെ കുടുക്കാനുള്ള ഒരു വാക്ക് പോലും പറഞ്ഞില്ല. അപ്പോഴാ ഞാൻ ഷേർളി വഴി നിന്റെയൊക്കെ മനസ്സിൽ മേരിയെ ഒറ്റുകാരിയാക്കി സൃഷ്ടിച്ചത്. ഈ ഷേർളിയെ എന്റെ പാളയത്തിൽ എത്തിച്ചതും സ്വപ്നയാണ് കേട്ടോ... അതിൽ നിങ്ങൾ വീണു. അല്ലെങ്കിൽ ഞാൻ വീഴ്ത്തി. ബ്ലെസ്സിയെ കൊണ്ടുവരാൻ ഞാൻ പല കളികളും നോക്കിയെങ്കിലും നിന്റെ മോൻ അവളെ ദുബായിലുള്ള ബാറിന് പുറത്തേക്ക് ഇറക്കിയില്ല. അങ്ങനെയിരുന്നപ്പോഴാ സ്വപ്നവഴി എന്റെ ചരിത്രം ഞാൻ നിന്നെയറിയിച്ചത്. അവിടെയും നിങ്ങൾ വീണു. അതേസമയം ഷേർലി വഴി ഇച്ചിരി എരിവും പുളിയും ചേർത്ത് മേരിയെ നിങ്ങളുടെ മുന്നിൽ നിർത്തിയപ്പോൾ ഇയാളുടെ കുബുദ്ദിയിൽ മേരിയെ കൊന്നിട്ട് അത് എന്റെ തലയിൽ വച്ചുകെട്ടി ലാലാ ഗ്രൂപ്പിനെ തകർക്കാമെന്ന് നിങ്ങൾ വിചാരിച്ചു.. പക്ഷെ ആള് മാറിപ്പോയി അവറാച്ചാ... നീയൊക്കെ ചിന്തിച്ചതിനും അപ്പുറമാണ് ലക്ഷ്മണന്റെ മക്കൾ.

: അപ്പൊ എല്ലാം നീ…

: നീയൊക്കെ കളിച്ച കളിയുടെ തിരക്കഥ എഴുതിയത്

💬 Comments

View all comments