Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]
അന്വേഷണ സംഘം പരിശോധിക്കും. അപ്പൊ എനിക്ക് രക്ഷപ്പെടാനുള്ള എഗ്രിമെന്റും ചെക്കുമാണ് നിങ്ങൾ ഇപ്പോൾ സൈൻ ചെയ്തത്. കൂടാതെ നീതന്നെ എടുത്ത പാർട്ടിയുടെ വീഡിയോകൾ. നമ്മൾ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു എന്നും, ആ സൗഹൃദം മുതലെടുത്ത് എന്റെ അച്ഛനെ ചതിച്ചതുപോലെ എന്നെയും ചതിക്കാനായിരുന്നു നിങ്ങളുടെ പ്ലാനെന്ന് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് കൊടുക്കും. അതോടെ ഡെന്നിസ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പതനം. നിങ്ങൾ രണ്ടുപേരെയും എന്നും ഈ നാട്ടുകാർ ഓർമിക്കുവാനായി അവർക്കുള്ള സമ്മാനം അപ്പോഴേക്കും വിവിധ പോൺ സൈറ്റുകളിൽ സുലഭമായിട്ടുണ്ടാവും. ഇത്രയൊക്കെയേ എന്നെകൊണ്ട് ചെയ്യാൻ പറ്റൂ… ഇതുകൊണ്ട് രണ്ടാളും തൃപ്തിപ്പെടണം….
: ഡാ… നീയപ്പോ..
അവറാച്ചൻ പറഞ്ഞ് മുഴുവിപ്പിക്കുന്നതിന് മുൻപ് ബ്ലെസ്സി വാതിൽ ചവിട്ടിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചതും അന്നാമ്മയുടെ നെറ്റി തുളച്ച് ചോര തെറിച്ചതും ഒരുമിച്ചായിരുന്നു. അന്നാമ്മയുടെ തുറിച്ച കണ്ണുകൾ കണ്ട് ഷോക്കായി നിൽക്കുന്ന അവറാച്ചന്റെ അരക്കെട്ടിലേക്ക് വെടിയുതിർത്തത് അയാളുടെ മുഖത്തേക്ക് കാറിത്തുപ്പിയ ബ്ലെസ്സി അയാളുടെ നെറ്റിയിലൂടെ ബുള്ളറ്റ് പായിച്ചതും കമ്മീഷണർ ശ്യാമപ്രസാദും ടീമും ഇരച്ചെത്തി. ഷേർളിയുടെ നേർക്ക് തോക്ക് ചൂണ്ടി കാഞ്ചിവലിക്കാൻ തുനിയുന്ന ബ്ലെസ്സിയെ ശ്യാമപ്രസാദ് പുറത്തുനിന്നും ഷൂട്ട് ചെയ്തതും അവൾ അവറാച്ചന്റെ മടിയിലേക്ക് മുഖവുംകുത്തി വീണു…..
………/………./………./………..
മാധ്യമങ്ങൾ ദിവസങ്ങളോളം ചർച്ച ചെയ്യുകയും, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെ തോട്ടത്തിൽ അവറാച്ചന്റെ പിന്നാമ്പുറ കഥകൾ മലയാളക്കര മുഴുവൻ പാട്ടായി. വാർത്തകൾ ഓരോന്നായി പുറത്തുവരുന്നതിനനുസരിച്ച് അയാളുടെ സ്ഥാപനങ്ങൾ ഓരോന്നായി അഗ്നിക്കിരയായി. മാധ്യമങ്ങളിലൂടെ ബ്ലെസ്സിയുടെ തുറന്നുപറച്ചിൽ ജനങ്ങളറിഞ്ഞു. ലക്ഷ്മണനും കുടുംബത്തിനും ഉണ്ടായ ചീത്തപ്പേരും, നികത്താനാവാത്ത നഷ്ടവും നാട്ടുകാർക്കിടയിൽ ചർച്ചയായി. കണ്ണൂരിലുള്ള അവറാച്ചന്റെ കട നാട്ടുകാർ ചേർന്ന് അഗ്നിക്കിരയാക്കി.
💬 Comments
View all comments