0%

Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]

Author : wanderlust Read All Parts 2.8K

എല്ലാം കെട്ടടങ്ങി കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷമാണ് വൈഗയും ഹരിയും സ്വപ്നയും ശ്യാമപ്രസാദും ചേർന്ന് കണ്ണൂരിലേക്ക് യാത്രയായത്.

അമ്മാവന്റെ ഇടവും വലവുമായി തങ്ങളുടെ അച്ഛന്റെ അധ്വാനവും വിയർപ്പുമായിരുന്ന സ്ഥലത്ത് ഹരിയും വൈഗയും നിൽക്കുമ്പോൾ ലക്ഷ്മണന്റെ പഴയ കൂട്ടുകാരും ടൗണിലെ പുതിയ കച്ചവടക്കാരുമെല്ലാം അവർക്ക് ചുറ്റും കൂടി. മുടിനരച്ച്, നെറ്റിചുളിഞ്ഞു തുടങ്ങിയവർക്കെല്ലാം പറയാനുണ്ടായിരുന്നത് ലക്ഷ്മണന്റെ ഓർമകളെക്കുറിച്ചും, അവർക്കിടയിലുണ്ടായ തെറ്റിദ്ധാരണകളെക്കുറിച്ചുമാണ്.

ടൗണിൽ നിന്നും മടങ്ങിയെത്തിയ ഹരിയും അമ്മാവനും നേരെ പോയത് ശ്യാമപ്രസാദിന്റെ വീട്ടിലേക്കാണ്. ശ്യാമും വൈഗയുമായുള്ള കല്യാണകാര്യങ്ങൾ പറഞ്ഞുറപ്പിച്ചശേഷം നല്ലൊരു തീയതി നോക്കി കല്യാണം നടത്താനുള്ള തീരുമാനവുമായാണ് അവർ വീട്ടിലേക്ക് മടങ്ങിയത്. തലയിൽ നിന്നും എല്ലാ ഭാരങ്ങളും ഇറക്കിവച്ച മക്കളെ ഒരാപത്തുംകൂടാതെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ അമ്മാവനും അമ്മായിയും മതിമറന്നു. എല്ലാവരും കൂടി വീട്ടിൽ ഒത്തൊരുമിച്ചതിന്റെ ആഘോഷം പൊടിപൊടിച്ചു. രാത്രി എല്ലാവരും കിടക്കാനായി പിരിഞ്ഞതും ഹരി പതുക്കെ സ്വപ്നയുടെ കതകിൽ മുട്ടിവിളിച്ചു. കതക് തുറന്ന അവളെയും കൂട്ടി മുകളിലേക്ക് പോയ അവൻ ടെറസിൽ ഒരുക്കിയിരിക്കുന്ന കിടക്കയിൽ സ്വപ്നയെപിടിച്ചിരുത്തി…

: എന്താ മോനേ ഹരിയേട്ടാ… സെറ്റപ്പ് കൊള്ളാലോ… എന്താ ഉദ്ദേശം

: ഇന്ന് നിന്നെയും കെട്ടിപിടിച്ച് മാനത്തെ നക്ഷത്രക്കൂട്ടങ്ങളെ നോക്കികൊണ്ട് കിടക്കണം… കൂട്ടത്തിൽ അൽപ്പം മറ്റേതും ആവാം അല്ലെ…

: ച്ചി.. പോടാ, കള്ള തെമ്മാടി…

: വാടിയിവിടെ…

: അയ്യോ വിട്… ആരെങ്കിലും കാണും…

: ആരും കാണില്ല… ഞാൻ കതക് പുറത്തുനിന്നും പൂട്ടിയിട്ടാ വന്നത്… ഇങ്ങട് വാടി സുന്ദരികോതേ….

സ്വപ്നയെ കിടക്കയിൽ മലർത്തി കിടത്തിയ ശേഷം ഹരി അവളുടെ അരികിലായി കിടന്നുകൊണ്ട് കൈവിരലുകളാൽ സ്വപ്നയുടെ പൂമേനിയിൽ പതിയെ തലോടി.

💬 Comments

View all comments