കനൽ പാത 2 [ഭീം]

📝 Ongoing

👁 54133 views ❤ 210 likes 💬 39 comments

കനൽ പാത 2
Kanal Paatha Part 2 | Author : Bheem | Previous Part

എന്റെ ആദ്യ വരവായിട്ടു കൂടി നിങ്ങൾ തന്ന ഏറ്റവും വലിയ പ്രോത്സാഹനത്തിനും അഭിപ്രായങ്ങൾക്കും ഹൃദയത്തിന്റെ ഭാക്ഷയിൽ നന്ദി അറിയിക്കുന്നു .
കാലം, അന്നും ഇന്നും ഒരു ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കും പൂർണമായി പിടികൊടുക്കാതെ മനുഷ്യരാശിക്കെതിരെ നിഴൽ യുദ്ധം നടത്തി കൊണ്ടേയിരിക്കുന്നു.
ഭൂമിയുടെ ഉത്ഭവത്തിലും മനുഷ്യൻ ഉണ്ടായിരുന്നില്ല അവസാനത്തിൽ മനുഷ്യൻ ഉണ്ടാവുകയുമില്ല. ആ യാതാർത്ഥ്യത്തിനു പുറകേ മനുഷ്യൻപൊയ്കൊണ്ടേയിരിക്കുമ്പോഴും കാലം പലപ്പോഴും ,ഒഴിയാത്ത ആവനാഴിയിലെ അസ്ത്രങ്ങൾ എയ്തു കൊണ്ടിരുന്നു. അതിലൊന്നു മാത്രമാണ് കൊറോണ ! നമ്മൾ സുരക്ഷിതരായാൽ നമ്മുടെ കുടുംബവും സമൂഹവും സുരക്ഷിതമാകും.

നന്ദൻ നിർബന്ധിച്ച വാക്കുകൾ ഓർത്തുകൊണ്ട് കനൽപാതയുടെ രണ്ടാം ഭാഗവും നിങ്ങൾക്കു മന്നിൽ അവതരിപ്പിക്കുന്നു. തെറ്റുകൾ വന്നു പോയിട്ടുണ്ടെങ്കിൾ സദയം ക്ഷമിക്കാനപേക്ഷ
എന്ന്
സ്നേഹത്തോടെ♥️♥️♥️
ഭീം♥️

ആരാണെന്നറിയാതെ അവളും മാഷിന്റെ മുഖത്ത് നോക്കി .
''ഗുഡ് മോണിംഗ് സാർ...'' കുട്ടികൾ ഏകസ്വരത്തിൽ മഷിനോട് പ്രഭാതവന്ദനം പറഞ്ഞപ്പോഴാണ് ,ഇതാണ് വിജയൻ മാഷെന്ന് അവൾക്ക് മനസ്സിലായത്.
''ഓ... വിജയൻ മാഷാണല്ലേ...?''
പുഞ്ചിരിയോടവൾ ചോദിച്ചു.
''ഞാനാരെങ്കിലും ആയിക്കോട്ടെ നിങ്ങൾക്കെന്താ ... ആരോട് ചോദിച്ചിട്ടാണ് നിങ്ങൾ ഇതിനകത്ത് കയറി എന്റെ കുട്ടികളെ പഠിപ്പിക്കുന്നത്...'' വലിയ ശബ്ദത്തിൽ

📚 Chapters

1 published

Related Stories

💬 Comments

View all comments