Chapter Title : കനൽ പാത 2 [ഭീം]
തെളിഞ്ഞു. ''അത് കുറേ കാലമായതാണ്. തമാശയ്ക്ക് എപ്പോഴോ പറഞ്ഞൊരു വാക്ക് .അത് കേട്ടാണോ നിങ്ങൾ ഇറങ്ങി പുറപ്പെട്ടത് ?'' '' മാഷ് വെറുതെ പറഞ്ഞതാണെങ്കിലും രണ്ട് നാൾ മുൻമ്പാണ് എന്റിക്ക വിളിച്ച് പറഞ്ഞ് പൊയ്കൊള്ളാൻ. ഇവിടെ വന്നപ്പോൾ.....'' അവൾ അർദ്ധോക്തിയിൽ നിർത്തിയിട്ട് അയാളെ നോക്കി. യഥാസ്ഥിതിയറിയാതെ കുറ്റപ്പെടുത്തിയതിൽ അയാൾക്ക് കുറ്റബോധം തോന്നി. മാഷ് നോക്കുമ്പോൾ ..., തന്നെ നോക്കിയിരിക്കുന്ന അവളുടെ മുഖത്ത് നിരാശയുടെ ഒരംശംപോലുമില്ല.മറിച്ച് ഒരു വിജയിയുടെ പുഞ്ചിരി മാത്രം. അകത്തേക്ക് വീശിയ കാറ്റിന്റെ ലാളനയിൽ, ചോര തുടിക്കുന്ന അവളുടെ വീർത്ത കവിളുകളിൽ ഇടതൂർന്ന അളകങ്ങൾ ഇളകിയാടി ചേർന്നു കിടന്നു. '' രാജ്നെ അറിയോ... അൻസിയായ്ക്ക് '' അയാൾ സാകൂതം ചോദിച്ചു. '' അറിയില്ല മാഷേ... ഇക്കേടെ ഏതോ ഫ്രണ്ടായിരിക്കും'' മുന്നിലേക്ക് ചിതറി കിടന്ന മുടികളെ അവൾമാടിയൊതുക്കി. '' എവിടെയാണ് അൻസിയ താമസിക്കുന്നത് ?'' ''ഇവിടന്ന് രണ്ട് രണ്ടര കിലോമീറ്റർ അപ്പുറത്താണ്.'' '' ആയിക്കോട്ടെ ... സ്ഥലപേര് പറയൂ...'' ''കൊയിത്തൂർക്കോണം'' ''അവിടെ അടുത്താണോ?'' ചോദ്യങ്ങളും ഉത്തരങ്ങളും അനസ്യൂയം തുടരുമ്പോഴും മാഷ് അൻസിയായുടെ മുഖത്ത്നിന്നും നോട്ടം മാറ്റിയിരുന്നില്ല. '' അല്ല. ഇശ്വരവിലാസം യു പി എസ് സ്കൂളിന്റെ നാലാമത്തെ വീടാണ്.'' സ്വയം അറിയാതെ ,കയ്യിലിരുന്ന പേനയുടെ ക്യാപ് ഊരുകയും അടയ്ക്കുകയും ചെയ്തിരുന്ന അവൾ ഇടയ്ക്കിടയ്ക്ക് അയാളെയും നോക്കുണുണ്ടായിരുന്നു. '' ഇടയ്ക്ക് പോത്തൻകോടൊക്കെ പോകുന്നത് കൊണ്ട് ബസ്സിൽ ഇരുന്ന് കണ്ടുകാണുമായിരിക്കും. ഓർമ കിട്ടുന്നില്ല. ബൈ ദ ബൈ ....ആരാ.... അൻസിയായുടെ ഇക്ക?'' '' തൻസീർ കൊച്ചു വീട്.ഇക്ക ഗൾഫിലാണ്.'' വിജയൻ മാഷിന്റെ ചോദ്യങ്ങൾക്കുത്തരം പറയാൻ അവൾക്കേതൊരു മടിയുമുണ്ടായിരുന്നില്ല. ''അതെന്താ ഈ
💬 Comments
View all comments