Chapter Title : കനൽ പാത [ഭീം]
ഉദ്യോഗമുള്ളവരെ മതി. ജോലിയും കൂലിയും ഇല്ലാതെ ,ജീവിക്കാൻ വേണ്ടി ഒരു കുഞ്ഞു ട്യൂഷൻ സെൻറർ നടത്തുന്ന തനിക്ക് ആരാണ് പെണ്ണ് തരിക? ആരെയെങ്കിലും സ്നേഹിച്ച് വിളിച്ച് കൊണ്ട് വന്നാൽ വിളക്കുമായി അമ്മ വാതിൽപടിയിൽ കാണുമെന്ന് ചിലപ്പോഴൊക്കെ കളിയാക്കിയിട്ടുണ്ട്. നല്ല സൗന്ദര്യമുണ്ടായിട്ടും തന്നെ എന്താണ് ഒരു പെൺകുട്ടിയും സ്നേഹിക്കാതിരുന്നത് ? സത്യം അതാണോ? തന്റെ മനസ്സിൽ അങ്ങനൊരു വികാരം ഉണ്ടാകാത്തതല്ലെ? കോളേജിൽ വെച്ച് രശ്മിയും ലേഖയും സിന്ധുവും വനജയുമൊക്കെ ആ ചിന്തയോട് കൂടിയല്ലെ തന്നെ സമീപിച്ചിരുന്നത്... '' ടാ ഇവിടേന്നും അല്ലേ... ഇരുന്ന് സ്വപ്നം കാണണാ ...?'' അമ്മ ഉണർത്തിയപ്പോഴാണ് അവന്റെ,കാടുകയറിയ ചിന്തകൾക്ക് വിരാമം വീണത്. ലക്ഷി അമ്മയെ ആകെയൊന്നു നോക്കിയിട്ട് ചോദിച്ചു '' ങ്ഹാ ...അമ്മേ... എന്തേ ... പതിവില്ലാതെ വെളുപ്പിന് കുളിച്ച് സെറ്റൊക്കെയുടുത്ത് കുറിയൊക്കെ തൊട്ട് ...?'' ''നെനക്ക് വല്ലാ വിചാരോണ്ടോ ...ന്നത്തെ ദെവസം അറിയോ ?'' '' ഇന്ന് ഞായറാഴ്ച ,നല്ല ദിവസമല്ലേ...?'' അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ''ടാ പൊട്ടാ... ന്ന് നെന്റെ പെറന്നാളാ... ഇരുപത്താറ് വയസ്സ് .'' ''ഓ... അതാണോ ... ഇതൊക്കെ ആരാമ്മേ... ഓർക്കുന്നത്.'' നിസാരമട്ടിൽ വിജയൻ പറഞ്ഞു. ''ഇതൊന്നും ഒരമ്മയ്ക്കും മറക്കാ പറ്റൂലട കണ്ണാ...'' ലക്ഷി അമ്മ ചിരിച്ച് കൊണ്ട് മകനെ കളിയാക്കി പറഞ്ഞു. ''ഇതൊക്കെ വർഷം തോറും വരുന്നതല്ലേ... എന്റെ ലക്ഷി കുട്ടി അമ്മേ..., ഇതിനാണോ കൊടും തണുപ്പത്ത് എഴുനേൽറ്റ് കുളിച്ച് അമ്പലത്തിൽ പോയത് ?'' അവൻ തിരിച്ച് ലക്ഷി അമ്മയെ കളിയാക്കി. ഈ നാൾ ലക്ഷി അമ്മ മുടങ്ങാതെ ചെയ്യുന്ന കാര്യമാണിത്.അടുത്തുള്ള മാടൻകാവിൽ പോയി വന്നതിനു
💬 Comments
View all comments