Chapter Title : കനലെരിയും കാലം 2 [ഭാവനക്കാരൻ]
ഒരു ഇല എടുത്ത് എന്റെ മുഖത്തേക്ക് അടുപ്പിച്ചു.
അതിന്റ വാസന എന്റെ മൂക്കിലേക്ക് ഇടിച്ച് കയറി. ഒരു നിമിഷം ചുറ്റും എന്തൊക്കെയോ മിന്നിമായുന്നു, ആയിരം നക്ഷത്രങ്ങൾ ചുറ്റും മിന്നുന്നു.
ഇതെന്ത് കുന്തം കഞ്ചാവ് വല്ലോം ആണോ. ഒന്നും മനസിലാവുന്നില്ല ആരൊക്കെയോ സംസാരിക്കുന്നു. ഒരു വിധത്തിൽ കണ്ണ് തുറന്ന ഞാൻ ഞെട്ടിപ്പോയി.
ഞാൻ നില്കുന്നത് ട്രെയിനിൽ അല്ല!!!
ഏതോ മലയുടെ മുകളിൽ, താഴേക്ക് നോക്കിയാൽ പഞ്ഞി പോലെ മേഘം കാഴ്ചകളെ മൂടി നിക്കുന്നു. ആകാശം മുട്ടെ നിൽക്കുന്ന ഈ മലയുടെ ഉച്ചിയിൽ നിൽക്കുകയാണ് ഞാൻ.
ഞാൻ നില്കുന്നതിന്റെ ഒരു വശത്ത് കൂടി വെള്ളച്ചാട്ടം ഉണ്ട് എന്നാൽ അതിലൂടെ ചാടുന്നത് വെള്ളമല്ല, തൂവെള്ള മഞ്ഞ് പോലെ ഒന്ന്.
"മോനേ..."
പിറകിൽ നിന്നും അതിശക്തമായ വിളി. തിരിഞ്ഞ് നോക്കിയപ്പോൾ അതാ എന്റെ അമ്മ.
അമ്മേ......!!!!
എന്റെ കാലുകളിൽ എവിടുന്നോ വന്ന ശക്തിയാൽ ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി. അടുത്ത് ചെന്നതും അമ്മ എന്നെ എടുത്ത് പൊക്കി കെട്ടിപിടിച്ചു. അപ്പോൾ എനിക്ക് ഭാരമുള്ളതായി തോന്നിയതേയില്ല. സ്നേഹത്തോടെ അമ്മ എന്റെ തലേൽ ഒരു ഉമ്മ തന്നു.
പെട്ടെന്ന് ഒരു നീല വെളിച്ചം കണ്ണിലേക്ക് കയറി ഒന്നും കാണാൻ വയ്യ. കുറച്ച് കഴിഞ്ഞ് കണ്ണുതുറന്നപ്പോൾ ഞാൻ വീണ്ടും ട്രെയിനിലാണ്. എല്ലാം പഴയത് പോലെ തന്നെ.
ആ വൃദ്ധൻ എന്നെ തന്നെ നോക്കി നില്കുന്നു. ഞാൻ അദ്ദേഹത്തെ നോക്കി ചിരിച്ചു.
വൃദ്ധൻ :-ഞാൻ പറഞ്ഞത് പോലെ നീ ചെയ്യണം നിന്റെ അമ്മ അതാഗ്രഹിക്കുന്നു. നിനക്ക് ഒരു നിയോഗം ഉണ്ട്. അത് നീ പൂർത്തിയാക്കണം.
ഞാൻ സമ്മതം മൂളി.
💬 Comments
View all comments